BREAKING NEWS

തന്റെ സഹോദരൻ ഒരു ലോക്കോ പൈലറ്റാണ്, തങ്ങൾക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാം, തങ്ങളുടെ ജാതിക്കാരനാണെങ്കിൽ പ്രശ്നമുണ്ടാക്കില്ലായിരുന്നു, എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ ജാതി നടത്തി അമ്മയും മകളും

· · 1 min read
Share: Copied!

ന്യൂഡൽഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇ-യോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഒരു അമ്മയുടേയും മകളുടേയും വീഡിയോ വൈറൽ. ട്രെയിനിലെ ഫസ്റ്റ് എസി കമ്പാർട്ട്മെന്റിലായിരുന്നു ടിക്കറ്റില്ലാതെ ഇരുവരുടേയും യാത്ര. ടിടിഇ ടിക്കറ്റ് ആവശ്യപ്പെടുമ്പോൾ സംഭാഷണം റെക്കോർഡ് ചെയ്ത് അദ്ദേഹം തന്നെ അപമാനിക്കുകയാണെന്ന് സ്ത്രീ ആരോപിക്കുന്നു.

തന്റെ സഹോദരൻ ഒരു ലോക്കോ പൈലറ്റാണെന്ന് പറഞ്ഞ് അവരുടെ മകളും യാത്രയെ ന്യായീകരിക്കുന്നു. എന്നാൽ, പിന്നീട് തന്റെ കൈവശം ടിക്കറ്റില്ലെന്നും ശുചിമുറി ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് മകളോടൊപ്പം ട്രെയിനിൽ കയറിയതെന്നും ആ സ്ത്രീ സമ്മതിക്കുന്നത് വീഡിയോയിൽ കാണാം.

ശുചിമുറി ഉപയോഗിച്ച് ജനറൽ കമ്പാർട്ട്മെൻ്റിലേക്ക് പോകാനൊരുങ്ങുകയാണെന്ന് അവർ പറഞ്ഞു. എന്നാൽ, ജനറൽ യാത്രയ്ക്ക് ആവശ്യമായ ടിക്കറ്റ് ചോദിച്ചപ്പോൾ അതും അവരുടെ കയ്യിലില്ല. ഇതോടെ, സ്ത്രീ ടിടിഇയുടെ പേര് ചോദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയുമായിരുന്നു. മറ്റൊരു ജാതിയിലുള്ള വ്യക്തി ആയിരുന്നെങ്കിൽ ഈ വിഷയമുണ്ടാകില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.

BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026