BREAKING NEWS

നാലുവയസുകാരിയെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ കെട്ടി വച്ചു , മൃതദേഹം ഒളിപ്പിക്കാൻ യാത്ര ചെയ്തത് 300 കിലോമീറ്റർ, അമ്മയും ആൺ സുഹൃത്തും പിടിയിൽ

· · 1 min read
Share: Copied!

ജയ്പൂര്‍: നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിക്കാന്‍ 300 കിലോമീറ്ററോളം യാത്ര ചെയ്ത് യുവതി. രാജസ്ഥാന്‍ സ്വദേശിനിയായ റോഷണ്‍ബായിയും അവരുടെ ആണ്‍സുഹൃത്ത് മഹാവീര്‍ ബൈര്‍വ എന്നിവരാണ് കേസിലെ പ്രതികള്‍.റോഷന്‍ബായിയും അവരുടെ സുഹൃത്ത് മഹാവീര്‍ ബൈര്‍വയും ജയ്പൂരിലെ ഒരു വാടക വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ദിവസവേതന തൊഴിലാളികളാണ്. മെയ് 28ന് റോഷന്‍ബായിയും മഹാവീര്‍ ബൈര്‍വയും തമ്മിൽ വഴക്കുണ്ടാക്കുകയും അതൊടുവില്‍ നാലു വയസ്സുകാരി ഇഷികയുടെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

മൃതദേഹം മറവ് ചെയ്യുന്നതിനായി ജയ്പൂരില്‍ നിന്ന് ബാരനിലേക്ക് ഇരുവരും യാത്ര തിരിച്ചു. ഷാള്‍ കൊണ്ട് വരിഞ്ഞ് കെട്ടി, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് മൃതദേഹം കടത്തിയത്. ബന്‍വാര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മഹാവീര്‍ ബൈര്‍വയുടെ പിതാവിന്റെ വീട്ടില്‍ എവിടെയെങ്കിലും കുഴിച്ച് മൂടാനായിരുന്നു തീരുമാനം. എന്നാല്‍ വീട്ടിലെത്തിയ മഹാവീര്‍ ബൈര്‍വെ മൃതദേഹം ഒരു അലമാരയില്‍ എടുത്ത് വച്ച് കടന്നു കളഞ്ഞു.

അലമാരയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ ബൈര്‍വെയുടെ പിതാവിന് സംശയം തോന്നുകയും ഉടനെ ബന്‍വാര പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. അവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തൊട്ടുപിന്നാലെ റോഷന്‍ബായിയെയും മഹാവീര്‍ ബൈര്‍വയും തേടി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു ലോഡ്ജില്‍ നിന്ന് ഇരുവരെയും പിടികൂടുകയും ജയ്പൂര്‍ പോലീസിന് കൈമാറുകയും ചെയ്തു.

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. റോഷന്‍ബായിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഇഷിക. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇവര്‍ മഹാവീര്‍ ബൈര്‍വയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026