BREAKING NEWS

നസ്രത്തിലെ മറിയത്തിന്റെ ജീവിത നൊമ്പരങ്ങളിലൂടെ ഒരു യാത്ര, ജെറുസലേം തിരുനാളിൽ പങ്കെടുത്തുള്ള മടക്കയാത്ര ‘മൂന്നാം നൊമ്പരം’ ചിത്രം 26 ന് തിയേറ്ററുകളിലേക്ക്

· · 1 min read
Share: Copied!

കൊച്ചി: ഏഴു നൊമ്പരങ്ങൾ… അതിൽ യേശുവിന്റെ പന്ത്രണ്ടാം വയസിൽ മറിയത്തിന്റെ വിരൽത്തുമ്പിൽ നിന്നും നഷ്ടപ്പെട്ടുപോയി മൂന്നാം ദിവസം കണ്ടെത്തിയ സംഭവമാണ് മറിയത്തിന്റെ മൂന്നാമത്തെ നൊമ്പരം. ജെറുസലേം തിരുനാളിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കൊടുവിൽ തന്റെ ഓമന പുത്രൻ കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു… പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിന്റെ കഥാ തന്തു.

സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം. ടെലിവിഷൻ- സിനിമ താരങ്ങളായ സാജൻ സൂര്യ, ധന്യാ മേരി വർ​ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിയെത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ജോസഫ്. ഡിഒപി രാമചന്ദ്രൻ. എഡിറ്റർ കപിൽ കൃഷ്ണ. ഗാനരചനയും സംഗീതസംവിധാനവും ജോഷി ഇല്ലത്ത് നിർവഹിച്ചിരിക്കുന്നു. ബാഗ്രൗണ്ട് സ്കോർ മറിയദാസ് വട്ടമാക്കൽ. മേക്കപ്പ് നെൽസൺ സി വി. കോസ്റ്റ്യൂംസ് മിനി ഷാജി. കൊറിയോഗ്രാഫി വിസ്മയാദേവൻ. ഡിടിഎസ് മിക്സിംഗ് അനൂപ് അനിൽകുമാർ. സൗണ്ട് എഫക്ട്സ് എൻ ഷാബു ചെറുവള്ളൂർ.ഡി ഐ കളറിസ്റ്റ് സുരേഷ് എസ് ആർ. വിഎഫ് എക്സ് ആൻഡ് ടൈറ്റിൽ ആനിമേഷൻ ഷി റോയ് ഫിലിം സ്റ്റുഡിയോ. അസോസിയേറ്റ് ഡയറക്ടർ ടോണി അത്തിക്കളം,നെൽസൺ സി വി. ഫൈനാൻസ് കൺട്രോളർ വിൽസൺ സി വി. പ്രോഗ്രാമർ മധു പോൾ. സ്റ്റുഡിയോസ് ഫുൾ സ്ക്രീൻ സിനിമാസ്& കെജിഎഫ് കൊച്ചി. പ്രൊഡക്ഷൻ കൺട്രോളർ ദേവരാജൻ എൻ കെ. ടൈറ്റിൽ ഗ്രാഫിക്സ് സിമിൽ ജോസ്. പബ്ലിസിറ്റി ഡിസൈൻസ് കോളിൻസ് ലിയോഫിൽ. പി ആർ ഒ എം കെ ഷെജിൻ.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026