BREAKING NEWS

2020ന് ശേഷം ഇതാദ്യം, 9 ദിവസം നേരത്തെ രാജ്യമാകെ കാലവർഷമെത്തി

· · 1 min read
Share: Copied!

ന്യൂഡൽഹി: കാലവർഷം ഇത്തവണ പതിവിലും നേരത്തെ ഇന്ത്യയിലാകെ വ്യാപിച്ചു. സാധാരണയായി ജൂലൈ എട്ടോടെയാണ് രാജ്യത്ത് എല്ലായിടത്തും കാലവർഷം എത്താറുള്ളത്. ഈ വർഷം മൺസൂൺ, ഒൻപത് ദിവസം മുൻപേ രാജ്യത്ത് എല്ലായിടത്തും എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൺസൂൺ ഡൽഹിയിൽ ജൂൺ 30ന് എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ ഒരു ദിവസം മുൻപേ എത്തി. കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം, 2020 ജൂൺ 26ന് ശേഷം രാജ്യം മുഴുവൻ മൺസൂൺ ഇത്രയും നേരത്തെ വ്യാപിക്കുന്നത് ഇതാദ്യമായാണ്.

സാധാരണയായി, ജൂൺ 1-ഓടെ കേരളത്തിൽ ആരംഭിക്കുന്ന കാലവർഷം ജൂലൈ എട്ടോടെ രാജ്യം മുഴുവൻ വ്യാപിക്കാറുണ്ട്. സെപ്റ്റംബർ 17-ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങുകയും ഒക്ടോബർ 15-ഓടെ പൂർണമായും പിൻവാങ്ങുകയും ചെയ്യും. ഈ വർഷം മൺസൂൺ മെയ് 24-ന് കേരളത്തിൽ എത്തി. 2009-ൽ മെയ് 23-ന് എത്തിയതിന് ശേഷം മൺസൂൺ ഇത്രയും നേരത്തെ എത്തുന്നത് ഇതാദ്യമാണ്.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ ശക്തമായ ന്യൂനമർദം കാരണമാണ് മൺസൂൺ അടുത്ത ദിവസങ്ങളിൽ അതിവേഗം മറ്റു പ്രദേശങ്ങളിലേക്കും എത്തിയത്. മുംബൈ ഉൾപ്പെടെയുള്ള മധ്യ മഹാരാഷ്ട്രയുടെ ഭാഗങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും മെയ് 29-ഓടെ കാലവർഷം എത്തി. എന്നാൽ മെയ് 29 മുതൽ ജൂൺ 16 വരെ ഏകദേശം 18 ദിവസത്തോളം നിശ്ചലാവസ്ഥയുണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മഴ ക്രമേണ വ്യാപിച്ചു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴയെത്തി.

BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026