MEDIA

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

· · 1 min read
Share: Copied!

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമായ L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്.

ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്.മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിദേശത്തുനിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുക്കുന്നത്.

പാൻ-ഇന്ത്യൻ ചിത്രം ‘ധുരന്തർ’-ന്റെ വൻ വിജയത്തിന് ശേഷം പ്രശസ്ത സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവ് ‘ഓപ്പറേഷൻ ഗംഗ’യുടെ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തർ’, ‘കിൽ’ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.
‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രാജീവൻ, എഡിറ്റർ ഷമീർ മുഹമ്മദ്, ‘ധുരന്തർ’, ‘ഉറി’, ‘3 ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സൗണ്ട് ഡിസൈനർ ബിഷ്വദീപ് ചാറ്റർജി, ‘കാന്താര’യുടെ വിഎഫ്എക്സ് സൂപ്പർവൈസർ കെ. വി. സഞ്ജിത്, ‘സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, “ലോക” കോസ്റ്റ്യൂം ഡയറക്ടർ മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകുന്നു.

സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനായ ‘കത്തനാർ’, എസ്. ജെ. സൂര്യ ഒരുക്കുന്ന ‘കില്ലർ’ എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന മറ്റ് വമ്പൻ ചിത്രങ്ങൾ. ഛായാഗ്രഹണം – മിറോസ്ലാവ് കുബ ബ്രോസെക്, സംഗീതം – ശാശ്വത് സച്ച്ദേവ്, ആക്ഷൻ ഡയറക്ഷൻ – സീ യങ് ഓ, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ – ബിഷ്വദീപ് ചാറ്റർജി, വിഎഫ്എക്സ് സൂപ്പർവിഷൻ – കെ. വി. സഞ്ജിത്, മിലിട്ടറി അഡ്വൈസർ – സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, കോസ്റ്റ്യൂം ഡിസൈൻ – മെൽവി ജെ, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ- ശബരി, വാഴൂർ ജോസ്.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026