BREAKING NEWS

ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം ഹിന്ദുക്കളാണ്, ഇവരെയെല്ലാം ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം, അവരുടെ പൂർവ്വികർ ഈ മണ്ണിന്റെ മക്കള്‍, ഹിന്ദു കുടുംബങ്ങളിൽ നിര്‍ബന്ധമായി മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് മോഹന്‍ ഭാഗവത്

· · 1 min read
Share: Copied!

ലഖ്നൗ: ഇന്ത്യന്‍ മുസ്ലിങ്ങളെല്ലാം ഹിന്ദുക്കളാണെന്നും, അവരൊന്നും അറബ് രാജ്യങ്ങളിൽ നിന്നും വന്നവ​രല്ലെന്നും, ഇന്ത്യക്കാരായ മുസ്‍ലികളെ ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ആർ.എസ്.എസ് മേധവി മോഹൻ ഭഗവത്. ലഖ്നോവിൽ നടന്ന സ്വരസ്വതി ശിശു മന്ദിർ പരിപാടിയിൽ പ​ങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഘർ വാപസി പെട്ടെന്ന് ചെയ്യേണ്ട ഒന്നല്ല.

സാമൂഹിക സംവാദങ്ങളിലൂടെ കാലക്രമേണെ മാറ്റിയെടുക്കേണ്ട ഒന്നാണ്. മുസ്‍ലിംകൾക്കും ഈ രാജ്യ​ത്താണ് വേരുകളുള്ളത്. അവരുടെ പൂർവ്വികർ ഈ മണ്ണിന്റെ മക്കളാണ്. സാമൂഹികഐക്യമാണ്, അല്ലാതെ ഭിന്നിപ്പല്ല ആവശ്യം’ -മോഹൻ ഭഗവത് പറഞ്ഞു.
ഹിന്ദു സമൂഹത്തിലെ ജനസംഖ്യാ മുരടിപ്പിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സാമൂഹിക സമത്വം നിലനിർത്തുന്നതിന് ഹിന്ദു കുടുംബങ്ങളിൽ ഏറ്റവും ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്ന് നിർദേശിച്ചു. ‘കുടുംബത്തിൽ ഏറ്റവും ചുരുങ്ങിയത് മൂന്ന് കുട്ടികൾ എന്നതിനെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കണം.

മൂന്നിൽ താഴെ ജനനിരക്കുള്ള സമൂഹങ്ങൾ ഭാവയിൽ ഗുരുതരമായ ജനസംഖ്യാ വെല്ലുവിളികൾ നേരിടു​​മെന്നാണ് ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്. ഇക്കാരണത്താൽ വിഷയം ഗൗരവത്തോടെ പരിഗണിക്കണം’ -മോഹൻ ഭഗവത് പറഞ്ഞു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026