BREAKING NEWS

മോഡലിംഗ് -സെക്‌സ് റാക്കറ്റ്:ഫോണിൽ നിറയെ യുവതികളുടെ ചിത്രങ്ങൾ, ഇടപാടുകൾക്കായി പ്രത്യേകം ടെലഗ്രാം ഗ്രൂപ്പുകൾ; യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണി ബിലാല്‍; കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധു

· · 1 min read
Share: Copied!

കൊച്ചി: മോഡലിംഗ് -സെക്‌സ് റാക്കറ്റ് കേസില്‍ പിടിയിലായ ബിലാല്‍ യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണിയെന്ന് പൊലീസ്. അറസ്റ്റിലായ സിന്ധുവിനെ ബിലാൽ പരിചയപ്പെട്ടത് ദുബായിൽ വച്ചാണ്. സിന്ധു യുവതികൾക്ക് വിസ എടുത്ത് കൊടുത്തത് ബിലാൽ പറഞ്ഞത് അനുസരിച്ചെന്നും പൊലീസ് കണ്ടെത്തി. ബിലാൽ ദുബായിൽ അറിയപ്പെട്ടിരുന്നത് പല പേരുകളിലാണ്. ബിലാലിന്‍റെ ഫോണിൽ നിറയെ യുവതികളുടെ ചിത്രങ്ങൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. സെക്സ് റാക്കറ്റ് സംഘത്തിന് മോഡലിങ് രംഗത്തെ യുവതികളുടെ ചിത്രങ്ങൾ എത്തിക്കാൻ ടെലഗ്രാം ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. ബിലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ പ്രതി ബിലാൽ, ശ്രീകുമാർ എന്നിങ്ങനെ പല പേരുകളിലാണ് അറിയിപ്പെട്ടിരുന്നത്. മാവേലിക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബായിൽ ഫാഷൻ ഷോയിൽ പങ്കെടുക്കാം എന്ന് പറഞ്ഞാണ് മലയാളി യുവതികളെ കൊണ്ടുപോയി സെക്സ് റാക്കറ്റ് കെണിയിൽ പെടുത്തിയത്. മാസങ്ങളോളം ലഹരി മരുന്ന് കുത്തിവച്ചാണ് യുവതികളെ പീഡിപ്പിച്ചത്.

സിന്ധു പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് കൊടുത്ത് വിലപേശൽ നടത്തിയതിന്‍റെ തെളിവ് പൊലീസ് ലഭിച്ചു. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിലുണ്ട്. സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദുബായിൽ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുകയായിരുന്നു സിന്ധു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026