CRIME

ജയിൽവാസം അനുഭവിച്ച് തിരിച്ചുവന്ന 70 ന് ആൾക്കൂട്ട മർദ്ദനം, സഹോദരിയുടെ വീട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുവന്ന് പോസ്റ്റിൽ കയറുപയോ​ഗിച്ച് കെട്ടിയിട്ട ശേഷം ക്രൂര മർദ്ദനം, മർദ്ദിച്ചവരിൽ മുൻ പോലീസ് ഉദ്യോ​ഗസ്ഥനും, കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

താമരശേരി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ച് പുറത്തുവന്ന 70 വയസുകാരന് നേരെ ആൾക്കൂട്ട മർദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആൾക്കൂട്ടം മർദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടാണ് ആളുകൾ ഉപദ്രവിച്ചത്. കയറുപയോ​ഗിച്ച് ദേഹത്ത് വരിഞ്ഞു മുറുക്കി കെട്ടി, കൈരണ്ടും കൂട്ടി തോർത്തുപയോ​ഗിച്ച് കെട്ടിയ ശേഷമായിരുന്നു മർദ്ദനം.

ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീൻ ജയിൽവാസം അനുഭവിച്ചത്. 75 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു വീട്ടിൽ വന്ന കുഞ്ഞുമൊയ്തീനെ ഞായറാഴ്ച അക്രമി സംഘം മർദ്ദിക്കുകയായിരുന്നു. തനിക്കെതിരെ പരാതി നൽകിയവർ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു. അതിനാൽ കട്ടിപ്പാറ പഞ്ചായത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്.

ഒന്നു കൊന്നിട്ടും പകയൊടുങ്ങിയില്ല… വീണ്ടും രണ്ട് അരുംകൊലകൾ കൂടി… അന്ന് സജിതയെ കൊലപ്പെടുത്തിയത് ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി പിന്നിൽ നിന്ന് കുത്തി…, പകയ്ക്കു പിന്നിൽ ഭാര്യ താനുമായി അകലാൻ കാരണം സുധാകരന്റെ ഭാര്യയാണെന്ന സംശയം, ജാമ്യത്തിലിറങ്ങിയാൽ മറ്റുള്ളവരേയും കൊല്ലുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ

എന്നാൽ അവിടെ ഞായറാഴ്ച വൈകിട്ടോടെ ഈ അക്രമസംഘമെത്തുകയായിരുന്നു. അവിടെയിട്ട് മർദ്ദിച്ചശേഷം വാഹനത്തിൽ കയറ്റി അങ്ങാടിയിൽ കൊണ്ടുവന്ന വൈദ്യുതപോസ്റ്റിൽ കെട്ടിയിട്ടു വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്തു. ഇതിലുൾപ്പെട്ട അബ്ദുൾ റഹിമാൻ എന്നയാൾ മുൻ പോലീസ് ഉദ്യോഗസ്ഥനാണ്. താമരശേരി റൂറൽ എസ്പി നേരിട്ട് മുൻകൈയ്യെടുത്താണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നത്. കുഞ്ഞുമൊയ്തീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കേരളം കണ്ട് പനിക്കണ്ട! ഇന്ത്യയിലെമ്പാടും സംഘപരിവാര്‍ തടഞ്ഞത് നൂറു കണക്കിന് ക്രിസ്മസ് ആഘോഷങ്ങള്‍; മതംമാറ്റം ആരോപിച്ച് സ്ത്രീകളെ കെട്ടിയിട്ടു തല്ലി; ഫുഡ് ഡെലിവറി വിലക്കി; വീഡിയോ തെളിവുകള്‍ ഇതാ; ഈവര്‍ഷം 834 ആക്രമണങ്ങള്‍

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026