BREAKING NEWS

ആരോഗ്യപ്രശ്‌നമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ല, സ്ഥാനാർഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ല; പാർട്ടിയിലെ മറ്റു നേതാക്കൾക്കും ആരോഗ്യപ്രശ്‌നമുണ്ടല്ലോ? MM മണി

· · 1 min read
Share: Copied!

കട്ടപ്പന (ഇടുക്കി): ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയേക്കില്ലെന്ന വാർത്തകളോട് പ്രതികരിച്ച് സിറ്റിങ് എംഎൽഎയും വൈദ്യുതവകുപ്പ് മുൻമന്ത്രിയുമായ എം.എം. മണി. തന്റെ സ്ഥാനാർഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.എം. മണിക്ക് പകരം മണ്ഡലം മുൻ എംഎൽഎ കെ.കെ. ജയചന്ദ്രനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയാണ് തീരുമാനിക്കുക. എന്തായാലും ആരോഗ്യപ്രശ്‌നം ഉണ്ടെന്നൊന്നും നേതൃത്വത്തെ അറിയിച്ചിട്ടില്ല. ഇടുക്കി ജില്ലയിൽ സി.പി.എമ്മിൽനിന്നും മന്ത്രിയായ ഏക ആൾ താനാണ്. പാർട്ടിയിലെ മറ്റു നേതാക്കൾക്കും ആരോഗ്യപ്രശ്‌നമുണ്ടല്ലോ?സ്ഥാനാർഥിയാക്കിയില്ലെങ്കിലും വിഷമമില്ല. മണ്ഡലത്തിൽ മത്സരം കടുപ്പമാകുമോയെന്ന് കെ.കെ. ജയചന്ദ്രനോട് ചോദിക്കണം. മണി വണ്ടൻമേട്ടിൽ മാധ്യമങ്ങളോടു പറഞ്ഞു.

BREAKING NEWS
എസിപിക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയ വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ മറുപരാതിയുമായി വിവേക് ഭഗത്!! ജാതീയമായി അധിക്ഷേപിച്ചു, ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി- പരാതിയിൽ കേസെടുത്തു
15 Oct 2026
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026