India

എംഎൽഎയ്ക്ക് വന്ദേഭാരത് ട്രെയിനിൽ സൈഡ് സീറ്റ് നൽകിയില്ല, യാത്രക്കാരനെ തല്ലിച്ചതച്ച് ബിജെപി എംഎൽഎയുടെ അനുയായികൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: ന്യൂഡൽഹി- ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസിൽ വിൻഡോ സീറ്റ് നൽകാൻ വിസമ്മതിച്ച യാത്രക്കാരന് ട്രെയിനിനുള്ളിൽ നേരിട്ടത് ക്രൂരമർദ്ദനം. സീറ്റ് മാറാൻ തയ്യാറാവാതിരുന്ന യാത്രക്കാരനെ ബിജെപി എംഎൽഎയായ രാജീവ് സിംഗും അനുയായികളും ചേർന്നാണ് തല്ലിച്ചതച്ചത്. യാത്രക്കാരനെ ചിലർ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. യൂണിഫോമിലുള്ള പൊലീസുകാരൻ അടക്കമുള്ളവ‍ യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. എംഎൽഎയുടെ സീറ്റ് മറ്റൊരു നിരയിലും ഒപ്പമുണ്ടായിരുന്ന കുടുംബത്തിന്റെ സീറ്റ് മറ്റൊരു നിരയിലുമായിരുന്നു.

കുടുംബത്തിനൊപ്പം സീറ്റുണ്ടായിരുന്ന ആളുമായി സീറ്റ് മാറാനുള്ള ശ്രമങ്ങൾ വാക്കേറ്റത്തിലും പിന്നാലെ കയ്യേറ്റത്തിലും കലാശിക്കുകയായിരുന്നു. വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ കോൺഗ്രസ് വക്താവായ സുപ്രിയ ശ്രിനെറ്റ് ആണ് പുറത്ത് വിട്ടിട്ടുള്ളത്. രക്തം പുരണ്ട ടീ ഷ‍ർട്ടുമായി മുഖത്ത് നിന്ന് രക്തം തുടയ്ക്കുന്ന യാത്രക്കാരന്റേതെന്ന പേരിലുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കഴി‌‌ഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. എംഎൽഎയോടും കുടുംബത്തോടും മോശം പെരുമാറ്റമാണ് യാത്രക്കാരന്റേതെന്ന ആരോപണമാണ് എംഎൽഎ ഉയർത്തുന്നത്. ഭാര്യയ്ക്കും മകനും ഒപ്പമായിരുന്നു ബിജെപി എംഎൽഎ യാത്ര ചെയ്തിരുന്നത്.

ഝാൻസി എത്തിയപ്പോഴാണ് യാത്രക്കാരൻ മോശമായി പെരുമാറിയതെന്നാണ് എംഎൽഎ ആരോപിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജീവ് സിംഗ്. ഭോപ്പാലിലേക്കാണ് മർദ്ദനമേറ്റ യാത്രക്കാരൻ ടിക്കറ്റെടുത്തിരുന്നത്. വന്ദേഭാരത് ഝാൻസി സ്റ്റേഷനിലെത്തിയപ്പോൾ എംഎൽഎയുടെ അനുയായികൾ ട്രെയിനിൽ കയറി ഇയാളെ ആക്രമിക്കുകയായിരുന്നു.

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026