BREAKING NEWS

ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്ത് സിബിഐക്ക് എറിഞ്ഞ് കൊടുത്തയാളാണ്, പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസമുണ്ട്, വിട്ടുവീഴ്ച ചെയ്താല്‍ സിപിഎം തലയില്‍ കയറി നിരങ്ങും, താന്‍ ആരോടും പ്രതികാര ബുദ്ധിയോട് പെരുമാറുന്ന ആളല്ല- മാത്യു കുഴല്‍നാടന്‍

· · 1 min read
Share: Copied!

കൊച്ചി: മാസപ്പടിക്കേസിലെ സർക്കാരിനെതിരായ തന്റെ നിലപാട് പൊതുവേദിയില്‍ ന്യായീകരിച്ച് മാത്യു കുഴല്‍നാടന്‍ എംഎൽഎ. പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസമുണ്ടെന്നും വിട്ടുവീഴ്ച ചെയ്താല്‍ സിപിഎം തലയില്‍ കയറി നിരങ്ങുമെന്ന് കെ സുധാകരന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു. മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് വേദിയിലാണ് പ്രസംഗം. ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്ത് സിബിഐക്ക് എറിഞ്ഞ് കൊടുത്തയാളാണ് പിണറായിയെന്നും മാത്യു പറയുന്നു. കോണ്‍ഗ്രസിന്‍റെ നയം മനസിലാകാത്തവരല്ല തങ്ങള്‍, പാര്‍ട്ടിക്കാര്‍ക്ക് ഇതൊന്നും മറക്കാനാകില്ല, കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്, കോണ്‍ഗ്രസുകാരുടെ ചോര ചിന്തിയതിന് കണക്ക് ചോദിക്കാനാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്.

അനീതികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് ആഗ്രഹം, താന്‍ ആരോടും പ്രതികാര ബുദ്ധിയോട് പെരുമാറുന്ന ആളല്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നേരത്തെ സുധാകരന്‍ മാത്യു കുഴല്‍നാടന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. മാത്യു കുഴൽനാടനെ ഞങ്ങൾ സപ്പോർട്ട് ചെയ്യുന്ന ആളുകളാണ്.

രാഷ്ട്രീയത്തിൽ വളരെ വ്യക്തതയുള്ള ഒരാളാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ ആരും ഇട്ടു കളിക്കാൻ നോക്കണ്ട, സംരക്ഷിക്കാന്‍ ഞങ്ങളെയൊക്കെയുണ്ട്- ഇങ്ങനെയായിരുന്നു സുധാകരന്റെ വാക്കുകള്‍. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയനെതിരെ സർക്കാർ സ്വീകരിച്ച നിലപാടിൽ സുധാകരന്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

BREAKING NEWS
ദസറയ്ക്ക് ബലൂൺ വിൽക്കാനെത്തിയ ഒൻപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രാത്രി ​ഗ്രൗണ്ടിൽ തളർന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരകൃത്യം; പ്രതിക്ക് വധശിക്ഷ
18 Oct 2026
BREAKING NEWS
ഫ്രാൻസ് കത്തുന്നു; തെരുവുകൾ കലാപഭൂമിയായി, സർക്കാർ കെട്ടിടങ്ങൾക്കും ചരിത്രസ്മാരകങ്ങൾക്കും തീയിട്ട് പ്രതിഷേധക്കാർ; ഷോപ്പുകളിൽ കൂട്ട കൊള്ള
18 Oct 2026
BREAKING NEWS
’പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’-പഴഞ്ചൊല്ല് അന്വർത്ഥമായി; വാഴക്കുല മോഷണക്കേസിൽ പിടിയിലായത് ബൈക്ക് മോഷണമടക്കമുള്ള നിരവധി കളവ് കേസ് പ്രതി! ഫാമിൽനിന്ന് മോഷ്ടിച്ചത് 12 കിലോ തൂക്കമുള്ള എട്ട് വാഴക്കുലകൾ
18 Oct 2026
BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026