BREAKING NEWS

പരീക്ഷ കഴിഞ്ഞ് എട്ടാംക്ലാസുകാരൻ പോയത് സീരിയൽ ഷൂട്ടിങ് കാണാൻ, രാത്രിയായതോടെ പേടി തോന്നിയ കുട്ടി കൈനോട്ടക്കാരനോട് സഹായം ചോദിച്ചു, വീട്ടിലെത്തിക്കാമെന്നു പറഞ്ഞ പ്രതി കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്

· · 1 min read
Share: Copied!

കൊച്ചി: കടവന്ത്രയിൽനിന്നു കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ ശാരീരികമായി ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പോലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിൽനിന്ന് എളമക്കര പോലീസാണ് കൈനോട്ടക്കാരൻ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. അതേസമയം മറ്റൊരു വാഹനത്തിൽ വിദ്യാർഥിയും പിതാവും കൊച്ചിയ്ക്ക് പോന്നു. കൊച്ചിയിൽ എത്തിച്ച ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.

ഇന്നലെ തൊടുപുഴയ്ക്കടുത്ത് വാഴക്കാലായിൽ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയിൽനിന്നു പോയതെന്നാണ് വിവരം. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെ എട്ടിന് കുട്ടി സേ പരീക്ഷ എഴുതാൻ പോയി. ഒൻപതരയോടെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. പിന്നീട് തൊടുപുഴയ്ക്ക് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. അതിനു മുൻപു തന്നെ വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം നടത്തിയിരുന്നു.

അതേസമയം കൊച്ചിയിൽനിന്നു പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്. അപ്പോഴേക്കും ഇരുട്ടു വീഴാൻ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി, സമീപത്തു കണ്ട കൈനോട്ടക്കാരൻ ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോൾ സഹായിക്കാമെന്ന് ശശികുമാർ മറുപടി നൽകി. എന്നാൽ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ കുട്ടി ബഹളം വയ്ക്കാൻ തുടങ്ങി. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാർത്ത ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതു കണ്ട് പേടിച്ചതോടെ കുട്ടിയോട് പിതാവിന്റെ നമ്പർ വാങ്ങി വിളിക്കുകയും തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയാൽ കുട്ടിയെ കൈമാറാമെന്നു അറിയിക്കുകയുമായിരുന്നു.

പിന്നീടു ഇന്നു രാവിലെ പിതാവും ബന്ധുക്കളും പോലീസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെയും ഇയാളെയും ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി. കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി മൊഴി ലഭിച്ചതോടെ പോലീസ് പോക്സോ 7,8 വകുപ്പുകൾ ചേർത്ത് കേസെടുത്തു.

അതേസമയം ശശികുമാറിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കുന്ന കാര്യങ്ങളടക്കം വൈകാതെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടിക്കൊപ്പം നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീക്ക് കുട്ടിയെ കാണാതായതുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടി തനിയെ ഇരിക്കുന്നതു കണ്ട സ്ത്രീ, എന്താണ് ഒറ്റയ്ക്കിരിക്കുന്നതെന്നും എവിടേക്ക് പോകുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചതാണെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു.

മനുഷ്യ അസ്ഥികൾ പൊടിച്ച് വിവിധ വിഷവസ്തുക്കളുമായി സംയോജിപ്പിച്ചുണ്ടാക്കുന്ന സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ, പിടികൂടിയത് 28 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം, കുഷ് ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്നതായി ബിബിസി റിപ്പോർട്ട്

BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026