LATEST UPDATES

രണ്ടു വയസുകാരിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞത്? മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, അവസാനമായി കാണാനായത് അച്ഛനും മുത്തശ്ശിക്കും മാത്രം… അമ്മയും അമ്മാവനും പോലീസ് സ്റ്റേഷനിൽതന്നെ… ദേവേന്ദുവിന് കണ്ണീരോടെ വിട…

· · 1 min read
Share: Copied!

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ട സംഭവത്തിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടി കിണറ്റിൽ വീണു മുങ്ങി മരിച്ചതാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ കുട്ടിയെ ജീവനോടെ കിണറ്റിൽ ഇടുകയായിരുന്നെന്ന പോലീസ് സംശയം ബലപ്പെട്ടു. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ട്) ആണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാർ താനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റം സമ്മതിച്ചിരുന്നു.

അതേസമയം കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലെന്നു ദേഹ പരിശോധനയിൽ വ്യക്തമായി. വീട്ടിൽ തന്നെ ഉള്ളയാൾ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് നേരത്തെ ഉറപ്പായിരുന്നു. കുട്ടിയുടെ അമ്മ, അച്ഛൻ, മുത്തശി എന്നിവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ദേവേന്ദുവിന്റെ സംസ്കാരം നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബ വീട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകൾക്കിടെ ദേവേന്ദുവിനെ അവസാനമായി കാണാൻ മുത്തശിയും അച്ഛനും മാത്രമേ സാധിച്ചുള്ളു. പോലീസ് സ്‌റ്റേഷനിൽനിന്നാണ് ഇവർ കുഞ്ഞിനെ കാണാൻ എത്തിയത്. കസ്റ്റഡിയിലെടുത്ത അമ്മ ശ്രീതുവിനെയും അമ്മാവൻ ഹരികുമാറിനെയും സ്‌റ്റേഷനിൽനിന്നു പോലീസ് വിട്ടില്ല.

ബുധനാഴ്ച രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാർ പോലീസിനോടു പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം ഒറ്റയ്ക്കാണ് ചെയ്തതെന്നും ഹരികുമാർ പറയുന്നു. എന്നാൽ ആരെയെങ്കിലും സംരക്ഷിക്കാൻ വേണ്ടി ഹരികുമാർ കുറ്റം ഏറ്റെടുത്തതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
രണ്ടു വയസുകാരിയുടെ മരണം കൊലപാതകം?- വീട്ടുകാരുടെ മൊഴികൾ തമ്മിൽ പരസ്പര ബന്ധമില്ല, സഹോദരന്റെ മുറിയിലാണ് കുഞ്ഞുണ്ടായിരുന്നതെന്ന് അമ്മ…രണ്ടു ദിവസം മുൻപ് പോലീസിനെ സമീപിച്ചത് 30 ലക്ഷം രൂപ കാണാനില്ലായെന്നു പറഞ്ഞ്, കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാർ…

അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാൻ കിടന്ന രണ്ടു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; വീട്ടിൽ തീപിടിത്തമുണ്ടായതിന്റെ ലക്ഷണങ്ങൾ, സംഭവത്തിൽ ദുരൂഹത, കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുവിനേയും കസ്റ്റഡിയിലെടുത്ത് പോലീസ്

 

മാത്രമല്ല കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിനു വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. പോലീസിനോടു കയർക്കുന്ന സമീപനമാണ് ഹരികുമാർ സ്വീകരിച്ചത്. ഹരികുമാർ ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ കൂടുതൽ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുഞ്ഞിനെ പുലർച്ചെ പിതാവ് ശ്രീജിത്തിന്റെ അടുത്തു കിടത്തിയ ശേഷമാണ് ശുചിമുറിയിലേക്കു പോയതെന്നാണ് അമ്മ ശ്രീതു ആദ്യം പറഞ്ഞിരുന്നത്. ശ്രീജിത്തും ശ്രീതുവും തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

കുട്ടിയുടെ ശരീരത്തിൽ മറ്റു മുറിവുകൾ ഒന്നും ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളും ദേഹപരിശോധനയിൽ കണ്ടെത്തിയില്ല. ഹരികുമാർ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. ‘‘പുലർച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോൾത്തനെ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ബന്ധുക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഈ വീട്ടിൽ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നതോടെ എംഎൽഎയുൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു.

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026