BREAKING NEWS

സൈനിക ഹെലികോപ്ടറുകളിൽ തൂങ്ങിക്കയറി നേപ്പാൾ മന്ത്രിമാർ, വളഞ്ഞിട്ട് ആക്രമിച്ച് പ്രതിഷേധക്കാർ

· · 1 min read
Share: Copied!

കാഠ്മണ്ഡു: സാമൂഹികമാധ്യമ നിരോധനത്തിനെതിരേയും രാജ്യത്ത് പടര്‍ന്നുപിടിച്ച അഴിമതിക്കെതിരേയും യുവജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ കലാപകലുഷിതമാണ് നേപ്പാള്‍. പൊതുജനരോഷത്തിൽനിന്ന് രക്ഷപ്പെടാന്‍ മന്ത്രിമാരും കുടുംബാംഗങ്ങളും ബന്ധുക്കളും സൈനിക ഹെലികോപ്ടറുകളെ ആശ്രയിക്കുന്നു എന്ന് അവകാശപ്പെട്ടുള്ള നിരവധി വീഡിയോകളാണ് ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ആളുകള്‍ സൈനിക ഹെലികോപ്ടറുകളിലേക്ക് തൂങ്ങിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് ഇവയിലുള്ളത്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരിതകയില്‍ സ്ഥിരീകരണമില്ല.യുവജനപ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി രാജി സമര്‍പ്പിച്ചിരുന്നു.

മന്ത്രിമാരും സര്‍ക്കാരിലെ ഉന്നതരും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞുകഴിഞ്ഞു. അടുത്ത സര്‍ക്കാര്‍ ചുമതലയേല്‍ക്കും വരെ പട്ടാളം നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026