BREAKING NEWS

ഏകോപനം ഇല്ലെന്ന് പറഞ്ഞല്ലോ…. നന്ദി, കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനം ഇല്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പരിഹസിച്ചു. വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയാണുണ്ടായതെന്നും കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നും കൃഷ്ണൻ കുട്ടി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നാണ് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞത്. ഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു.

അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ല .1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ചതിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകേണ്ടതാണ്. അത് ഒന്നുമായില്ല. 2023ൽ സമാനമായ സാഹചര്യം ഉണ്ടായതാണ്. അന്ന് മന്ത്രിയായ താൻ ഓരോ ആഴ്ചയിലും ഉന്നതതല യോഗം നടത്തി. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026