BREAKING NEWS

വീണ്ടും പിണറായിയോട് ‘കൂട്ടുവെട്ടി‘ മൈക്ക്! തമാശയാക്കി മുഖ്യമന്ത്രി; ‘ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളി‘യെന്ന് പ്രതികരണം

· · 1 min read
Share: Copied!

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു. നേരത്തെ, കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

ചടങ്ങിൽ വിവിധ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. ലൈഫ് പദ്ധതി സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവ് 21,000 കോടി രൂപയാണെന്നും അതിൽ 2,300 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിന്റെ സംഭാവന വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016ൽ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നും അതിന് പരിഹാരം കാണാൻ വേണ്ടിയാണ് ഹരിത കേരള മിഷൻ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ സംസ്ഥാനത്ത് നല്ല മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

വികസന മുന്നേറ്റ ജാഥ വീടിനുമ്മറപ്പടിയിലൂടെ കടന്നുപോയിട്ടും മുഖംതിരിച്ചു!! പിന്നാലെ കെടിഡിസി സ്ഥാനം രാജിവച്ച് പി ശശി… ഇനി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വന്തം? വ്യക്തിപരമെന്ന് മുൻ രാജി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026