BREAKING NEWS

കയ്യബദ്ധം പറ്റിയതാണ്, നാറ്റിക്കല്ലേ പ്ലീസ്….  നീക്കിയ പേജുകൾ അതേപോലെ തിരിച്ചെത്തിച്ചിട്ടുണ്ടേ!! മുഖ്യമന്ത്രിയുടെ നീക്കം ചെയ്ത ഔദ്യോഗിക ഫേസ്ബുക്ക് പേജ് പുനഃസ്ഥാപിച്ച് മെറ്റ

· · 1 min read
Share: Copied!

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു നാളുകളായി മെറ്റയ്ക്ക് അടിമുടി അബദ്ധങ്ങളാണ്. കഴിഞ്ഞ ദിവസം നീക്കം ചെയ്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു. തങ്ങൾക്ക് അബദ്ധം സംഭവിച്ചതാണെന്ന് വ്യക്തമാക്കി മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിന് ഔദ്യോഗിക മറുപടി നൽകി.

‘സിഎംഒ കേരള’ എന്ന ഔദ്യോഗിക പേജിൽനിന്നുള്ള രണ്ട് പോസ്റ്റുകളാണ് മെറ്റ നീക്കംചെയ്തിരുന്നത്. ആശാ പ്രവർത്തകർക്ക് ഉത്സവബത്ത 149 രൂപ വർധിപ്പിച്ചു നൽകുമെന്നറിയിച്ചുകൊണ്ടുള്ള ഓഗസ്റ്റ് 19-ലെ പോസ്റ്റും നബിദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുമായിരുന്നു ഇവ.

ഇതോടെ ഈ പോസ്റ്റുകൾ നീക്കംചെയ്തതിന്റെ കാരണം വ്യക്തമാകാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ മെറ്റയ്ക്കും കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനും കത്തുകൾ അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കറാണ് കത്തയച്ചത്. പോസ്റ്റുകൾ തിരികെ പുനഃസ്ഥാപിക്കണമെന്നും നീക്കംചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ കത്തുകൾ.

ഇതിന് മറുപടിയായാണ് മെറ്റയ്ക്ക് അബദ്ധം സംഭവിച്ചതാണെന്നും അതിനാൽ പോസ്റ്റുകൾ പുനഃസ്ഥാപിക്കുകയാണെന്നും വ്യക്തമാക്കിക്കൊണ്ട് മറുപടി ലഭിച്ചത്. ഇതോടെ നീക്കംചെയ്യപ്പെട്ട രണ്ട് പോസ്റ്റുകളും ഇപ്പോൾ ‘സിഎംഒ കേരള’ എന്ന പേജിൽ ലഭ്യമായി.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026