BREAKING NEWS

ലയണൽ മെസി വരുമോ… ഇല്ലയോ?… ഒടുവിൽ തീരുമാനമായി, ഒക്ടോബറിൽ കേരളത്തിലെത്തുകയും ചെയ്യും… കൊച്ചിയിൽ കളിക്കുകയും ചെയ്യും!! എതിരാളികളെ തീരുമാനിച്ചിട്ടില്ല, വിദേശ ടീം തന്നെ പരി​ഗണനയിൽ

· · 1 min read
Share: Copied!

കൊച്ചി: ലിയോണൽ മെസി നയിക്കുന്ന അർജൻറീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിലെത്തും. 14 വർഷങ്ങൾക്ക് ശേഷം പ്രദർശന ഫുട്ബോൾ മത്സരത്തിൽ കളിക്കാനായാണ് അർജൻറീന ദേശീയ ഫുട്ബോൾ ടീം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറിൽ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു.

നഗരത്തിലെ കണ്ണായ മുക്കാല്‍ ഏക്കര്‍ സ്ഥലം വെറും 28 ലക്ഷത്തിന് കോണ്‍ഗ്രസ് ഓഫീസ് നിര്‍മിക്കാന്‍ കൈമാറാന്‍ നീക്കം; മതിപ്പുവില 5.67 കോടി; കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി

ഇതിനു മുൻപ് 2011ലാണ് ഇതിന് മുമ്പ് അർജൻറീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡ‍ിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അർജൻറീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ അർജൻറീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷെ വിദേശ ടീമിനെ തന്നെ എതിരാളികളാക്കാനാണ് ആലോചിക്കുന്നതെന്നാണ് അറിയുന്നത്.

2022ൽ ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജൻറീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അർജൻറീന ഫുട്ബോൾ അസോസിയേഷൻ നന്ദി പറഞ്ഞിരുന്നു. പിന്നാലെ കേരള സർക്കാർ അർജൻറീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. അർജൻറീന കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പർ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവായിരുന്നു സർക്കാരിന് മുന്നിലെ വലിയ വെല്ലുവിളി.

എന്നാൽ ഇതിനു പ്രതിവിധിയായി എച്ച്എസ്ബിസി പ്രധാന സ്പോൺസർമാരായി എത്തിയതോടെ അർജൻറീന ടീമിനെ കേരളത്തിൽ കളിപ്പിക്കുമെന്ന കായിക മന്ത്രി വി അബ്ദുറഹിമാൻറെ വാക്കുകൾ കൂടിയാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഇന്ന് നടന്ന ലാറ്റിനമേരിക്കൻ ഗ്രൂപ്പ് ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന 2026ലെ ഫുട്ബോൾ ലോകകപ്പിന് യോ​ഗ്യത ഉറപ്പാക്കിയിരുന്നു. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു അർജൻറീനയുടെ വിജയം. സൂപ്പർ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയിട്ടും സർവാധിപത്യം പുലർത്തിയാണ് അർജന്റീന ജയിച്ചു കയറിയത്.

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026