BREAKING NEWS

‘ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?’; 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ

· · 1 min read
Share: Copied!

ടെഹ്റാൻ: തെക്കൻ ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 168 കുരുന്നുകൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികർക്കെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഉന്നത യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി.

“ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?” എന്ന ചോദ്യത്തോടെയാണ് ഇറാൻ എംബസികൾ സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചത്. യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് സ്പ്രൂവൻസി’ലെ കമാൻഡർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

മിനാബിലെ ‘ഷജറേ തയ്യിബ’ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ പ്രയോഗിക്കാൻ ഉത്തരവിട്ടത് ഇവരാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇതൊരു മനഃപൂർവമായ കൂട്ടക്കൊലയാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഇറാന്റെ നിലപാട്.

ഫെബ്രുവരി 28-നായിരുന്നു ലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. സ്കൂളിന് സമീപമുള്ള സൈനിക താവളം ലക്ഷ്യം വെച്ചുള്ള ആക്രമണം ഇന്റലിജൻസ് പിഴവ് മൂലം സ്കൂളിൽ പതിച്ചതാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും, ഇറാൻ ഇത് തള്ളിക്കളയുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിട്ടുണ്ട്.

BREAKING NEWS
കെടിഡിസി ചെയർമാനാക്കണം, വി ഡി സതീശന് കത്ത് നൽകി പിവി അൻവർ
17 Nov 2026
CRIME
ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമം, ഡിസിസി അംഗം പൊലീസ് കസ്റ്റഡിയില്‍
17 Nov 2026
BREAKING NEWS
മെഴ്സിഡസ് ബെന്‍സ് കാറില്‍ സഞ്ചാരം, ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും, കമ്മ്യൂണിസ്റ്റെന്ന് പേര്, സിപിഎം എംപിക്കെതിരെ ജഡ്ജി
17 Nov 2026
BREAKING NEWS
’ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ; ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ, കഴിഞ്ഞ ദിവസം ടോയ്‌ലറ്റിലെ വാൽവ് അടച്ചു; ഇന്ന് പുലർച്ചെ ബഹളമുണ്ടാക്കി’; സസൂക്ഷ്മ പരിശോധനയ്ക്ക് നിർദ്ദേശം നല്കി ദേവസ്വം മന്ത്രി കെ മുരളീധരൻ
17 Nov 2026