BREAKING NEWS

കളിക്കുന്നതിനിടെ വീണു തലപൊട്ടിയ കുഞ്ഞിന് സ്റ്റിച്ചിനു പകരം ഡോക്ടർ ഒട്ടിച്ചത് 5 രൂപയുടെ ഫെവിക്വിക്ക്, വേദന സഹിക്കാതെ അലറിക്കരഞ്ഞപ്പോൾ വീണതിനാലെന്ന് മറുപടി!! കുഞ്ഞിന്റെ മുറിവിലെ ഫെവിക്വിക്ക് ഇളക്കിമാറ്റിയത് 3 മണിക്കൂറെടുത്ത്, ഡോക്ടർക്കെതിരെ പരാതി

· · 1 min read
Share: Copied!

ലഖ്‌നൗ: വീണു നെറ്റി പൊട്ടിയ കുട്ടിയുടെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശ പുരട്ടിയതായി പരാതി. ഉത്തർ പ്രദേശിലെ മീററ്റിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജാഗ്രിതി വിഹാറിൽ താമസിക്കുന്ന സർദാർ ജസ്പീന്ദർ സിങ്ങിന്റെ മകന്റെ മുറിവിലാണ് ഡോക്ടർ ഫെവിക്വിക്ക് പുരട്ടിയത്.

സംഭവം ഇങ്ങനെ- വീട്ടിൽ കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ തല ടേബിളിൽ ഇടിക്കുകയും നെറ്റിയിൽ മുറിവേൽക്കുകയുമായിരുന്നു. രക്തം വന്നതോടെ ഉടൻ കുഞ്ഞിനെ അടുത്തുള്ള ഭാഗ്യശ്രീ ഹോസ്പിറ്റലിൽ എത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങിക്കൊണ്ടുവരാൻ കുട്ടിയുടെ കൂടെ എത്തിയവരോട് ആവശ്യപ്പെടുകയായിരുന്നു. പശ വാങ്ങി നൽകിയതും ഡോക്ടർ ഇതെടുത്ത് കുട്ടിയുടെ മുറിവിൽ പുരട്ടി. വേദന സഹിക്കവയ്യാതെ കുട്ടി കരയാൻ തുടങ്ങിയതും വീട്ടുകാർ ഡോക്ടറോട് വിവരം തിരക്കി. എന്നാൽ കുട്ടി വേദനയിൽ പരിഭ്രാന്തനായതാണെന്നും വേദനകുറയുമെന്നുമാണ് അദ്ദേഹം കുടുംബത്തോട് പറഞ്ഞത്.

അതേസമയം വേദന അസഹ്യമായതോടെ കുട്ടിയെ അന്നേദിവസം രാത്രിയിൽ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണു കുട്ടിയുടെ മുറിവിൽ ഫെവിക്വിക്ക് ഒട്ടിച്ചെന്നു മനസിലായത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് മുറിവിൽനിന്നും ഫെവിക്വിക്ക് ഇളക്കി മാറ്റിയത്. മുറിവ് വൃത്തിയാക്കി ഡോക്ടർമാർ തുന്നലിടുകയും ചെയ്തു. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലും മീററ്റ് ചീഫ് മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. വിഷയത്തിൽ അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചതായും തെളിവുകൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്, പിന്നിൽ മലയാളികൾ!! മെഡിക്കൽ ടൂറിസമെന്ന പേരിൽ രാജ്യാന്തര റാക്കറ്റിന്റെ പണമിടപാടുകൾ നടക്കുന്നത് കൊച്ചിയിലെ സ്റ്റെമ്മ ക്ലബ് വഴി, ഓരോ ഇടപാടിനും ആവശ്യക്കാരിൽ നിന്ന് സംഘം ഈടാക്കുന്നത് 50 ലക്ഷം വരെ, ദാതാക്കൾക്ക് കിട്ടുക 6 ലക്ഷം- എൻഐഎ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026