BREAKING NEWS

സൈക്കിളിൽ നിന്നു വീണു പരുക്കേറ്റ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടുവിട്ടു, പിന്നാലെ മുറിവ് പഴുത്ത് വ്രണമായി!! ഏഴുവയസുകാരന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയെന്ന് പിതാവ്, പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സാ പിഴവ് ആരോപണം

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സാ പിഴവ് ആരോപണം. സൈക്കിളിൽ നിന്നു വീണു പരുക്കുമായെത്തിയ കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസുള്ള മകൻ മനുവിനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്‌ച സംഭവിച്ചെന്ന ആരോപണവുമായി പിതാവ് രം​ഗത്ത്. നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മനു.

സൈക്കിളിൽ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റ കുട്ടിക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നത്. കൈയ്ക്ക് സംഭവിച്ച ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ട് ആശുപത്രിയിൽ നിന്ന് വിട്ടയച്ചുവെന്നും പിന്നാലെ വേദനയും നീരും കൂടി ആശുപത്രിയിലെത്തിച്ചിട്ടും കൈയ്യിലെ പ്ലാസ്റ്റർ നീക്കിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

കുട്ടിയുടെ കൈ പിന്നീട് പഴുത്ത് വ്രണമായി മാറിയെന്നും കുടുംബം പറയുന്നു. അസഹനീയമായ വേദന മൂലം വീണ്ടും ആശുപത്രിയിലെത്തി. മറ്റൊരു ഡോക്ടർ പ്ലാസ്റ്റർ നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം ബന്ധപ്പെട്ടവർ തയാറായില്ല. പിന്നീട് നീക്കിനോക്കിയപ്പോഴാണ് മുറിവ് വൃണമായെന്നു കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ച് ഡോക്ടർമാർ ചികിത്സിക്കാതെ വിട്ടയച്ചുവെന്ന് പിതാവ് മനോജ് പറയുന്നു. എന്നാൽ കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന സ്ഥലത്തെ ഡോക്ടർ നിർദേശിച്ച പ്രകാരം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു കുട്ടിയെ മാറ്റി. കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.

ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ ഉപദ്രവിച്ചു, എ.സി. മൊയ്തീൻറെ സ്റ്റാഫംഗം വീട്ടിൽ കയറി മർദിച്ചു!! പോലീസുകാർ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു, 5 മാസം ചികിത്സിച്ചു, മരിക്കുന്നതുവരെ മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നു, മരണത്തിനു പിന്നിൽ സിപിഎം- ബന്ധുക്കൾ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026