കൊല്ലം: കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ അനില രവീന്ദ്രൻ സ്ഥിരം കുറ്റവാളി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില നേരത്തെയും എംഡിഎംഎ കടത്തിയ കേസിൽ പിടിയിലായിട്ടുണ്ട്,
കഴിഞ്ഞ ദിവസമാണ് 34 കാരിയായ യുവതിയെ നീണ്ടകര പാലത്തിനു സമീപത്ത് നിന്നും പൊലീസ് 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കർണാടകം രജിസ്‌ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുമ്പോഴാണ് അനില പൊലീസിന്‍റെ വലയിലാകുന്നത്. കര്‍ണാടകയില്‍നിന്നും ലഹരി മരുന്ന് എത്തിച്ച് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടന്ന് കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി പൊലീസ് നടത്തിയ പരിശോധനയിലാണ് അനില കുടുങ്ങുന്നത്.
ഇന്നലെ വൈകിട്ട് നീണ്ടകര പാലത്തിനു സമീപം അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. കാറിന് പൊലീസ് സംഘം കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
അനില രവീന്ദ്രൻ കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽക്കുന്നതിലെ പ്രധാന കണ്ണി, മയക്കുമരുന്ന് എത്തിക്കുന്നത് കർണാടകയിൽ നിന്ന്
YOU MAY ALSO LIKE
BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ