BREAKING NEWS

ഇനി ട്രെയിൻ കാത്തിരുന്നു ബോറടിക്കില്ല വരുന്നു റെയിൽവേ സ്റ്റേഷനുകളിൽ മസാജ് ചെയർ, വെറുതെ പറ്റില്ലാട്ടോ കാശിറക്കണം… പിള്ളാരെ പിടിച്ചു വശം കെടുന്ന മാതാപിതാക്കൾക്കായി ഗെയിമിങ് സോണും

· · 1 min read
Share: Copied!

കണ്ണൂർ: അഞ്ചു മിനിറ്റ് വൈകിയോടുമെന്ന് അറിയിപ്പു കിട്ടിയാൽ ഉറപ്പിക്കാം ഒന്നര മണിക്കൂർ കഴിഞ്ഞാലും ട്രെയിന്റെ പൊടിപോലും കാണാനാകില്ലെന്ന്. യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാനാവില്ലെങ്കിലും ബോറടി മാറ്റാനുള്ള പുതിയ പദ്ധതി വരുന്നു. മസാജ് ചെയർ. ബോറടിക്കുമ്പോൾ ഒന്നു മസാജ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ റെയിൽവേ സ്റ്റേഷനിലെ പ്രത്യേക കസേരയിൽ ഒന്നു ഇരുന്നുകൊടുത്താൽ മതി. യന്ത്രക്കസേരയുടെ കൈകൊണ്ട് മസാജ് ചെയ്യും. ഇനി കുട്ടികളെയുംകൊണ്ട് സ്റ്റേഷനിൽ ഇരുന്ന് മുഷിയുകയാണെങ്കിൽ വണ്ടി വരുന്നതുവരെ അവർക്കു ഗെയിമും കളിക്കാം. ഒരുവെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ.

അലറിക്കൂവി വരുന്ന ജനശതാബ്ദി എക്‌സ്പ്രസ്… ടാ ചാടരുതെന്ന് അലറിവിളിച്ചുകൊണ്ടു വരുന്ന ദൈവത്തിന്റെ കാവൽക്കാരൻ, ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ യുവാവ് തിരിച്ചുനടന്നുകയറിയത് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്!!

മാളുകൾക്ക് സമാനമായ മാറ്റങ്ങളാണ് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലും വരുന്നത്. കോഴിക്കോട്, ഒറ്റപ്പാലം, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് മസാജ് ചെയർ വരുന്നത്. മിനിറ്റിനനുസരിച്ചാണ്‌ നിരക്ക്‌. മംഗളൂരു സെൻട്രലിൽ സമാനരീതിയിൽ മസാജ് ചെയർ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് നിർമാണത്തിലാണ്. മൂന്ന് മസാജ് കസേരകളാണ് ഇവിടെ ഒരുക്കുന്നത്. മറ്റ് സ്റ്റേഷനുകളിലും താമസിയാതെ എത്തും.

മരിക്കുന്നതിനു തൊട്ടുമുൻപ് ഷൈനി നോബിക്ക് സന്ദേശം അയച്ചിരുന്നു, ‘പ്രശ്നങ്ങൾ നീണ്ടുപോകുന്നതല്ലാതെ നോബി വിവാഹമോചനത്തിനു സമ്മതിക്കുന്നില്ലെന്ന്’ സുഹൃത്തിനു സന്ദേശത്തിൽ ശബ്ദ സന്ദേശം

പാലക്കാട് ജങ്‌ഷൻ, പരപ്പനങ്ങാടി എന്നീ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഗെയിമിങ് സോൺ വരുന്നത്. കംപ്യൂട്ടർ ഗെയിമുകൾ ഉൾപ്പെടെ അതിൽ സജ്ജീകരിക്കും. ഇതിനായി ടെൻഡർ വിളിച്ചു. മംഗളൂരുവിൽ സ്ലീപ്പിങ് പോഡുകൾ നിർമിക്കും. കാപ്‌സ്യൂൾ രൂപത്തിലുള്ള വിശ്രമസ്ഥലമാണ് അത്. കിടക്ക, ചാർജിങ് പോയിന്റ് അടക്കമുള്ള ചെറുവിശ്രമ കേന്ദ്രത്തിൽ ലഗേജും സൂക്ഷിക്കാം. രാത്രി സ്റ്റേഷനിൽ വന്ന് പുലർച്ചെയുള്ള വണ്ടിക്ക് കാത്തുനിൽക്കുന്നവർക്ക് ഇത് ഉപകാരമാകും. കോഴിക്കോട്, ഷൊർണൂർ, പാലക്കാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ആരോഗ്യസഹായത്തിന് ഹെൽത്ത് കിയോസ്‌കുകളും വരുന്നുണ്ട്.

BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്
06 Nov 2026
BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026