BREAKING NEWS

പാലക്കാട് സിപിഎമ്മിൽ നാടകീയ സംഭവങ്ങൾ!! ലോക്കൽ കമ്മിറ്റി സെക്രട്ടറിയടക്കം നാല് അംഗങ്ങൾ രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ നാടകീയ സംഭവങ്ങൾ. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കൾ കൂട്ടരാജി വച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്.

സിപിഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ ബാബു , റഫീഖ് പറക്കാടൻ, മോഹനൻ എന്നിവരാണ് വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച ചേരിക്കല്ല് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ലോക്കൽ കമ്മിറ്റി അംഗം സുധീപിനെ വിഭാഗീയത ആരോപിച്ച് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിന് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു സംഭവങ്ങൾക്കു തുടക്കം. സുധീപിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി പ്രഖ്യാപനമെന്നാണ് അറിയുന്നത്. രാജി പ്രഖ്യാപിച്ച റഫീഖ് പറക്കാടനും സി.കെ. ബാബുവും വല്ലപ്പുഴ പഞ്ചായത്ത് അംഗങ്ങൾ കൂടിയാണ്.

സഹോദരൻറേത് ഒറ്റപ്പെട്ട അഭിപ്രായം!! കേന്ദ്ര സർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു, ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ട്- അഡ്വ. സുഭാഷ് ചന്ദ്രൻ

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026