BREAKING NEWS

മോഷണമെന്ന രീതിയിൽ ഝാർഖണ്ഡിൽ വൈദികർക്കു നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം, അക്രമി സംഘമെത്തിയത് വടിവാളുകളുമായി, വൈദികരെ കെട്ടിയിട്ട് 3 ലക്ഷത്തിലധികം രൂപ മോഷ്‌ടിച്ചു, ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

റാഞ്ചി: ഝാർഖണ്ഡിൽ മുഖംമൂടി ധരിച്ചെത്തിയ 12 അം​ഗ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് വൈദികർക്ക് ഗുരുതര പരിക്ക്. പുരോഹിതരായ ഫാ. ഡീൻ തോമസ് സോറെംഗിനും ഫാ. ഇമ്മാനുവൽ ബാഗ്‌വാറിനുമാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചയെയായിരുന്നു സംഭവം. മുഖംമൂടിവച്ച് വടിവാളുകളുമായെത്തിയ സംഘം വൈദികരെ മർദിച്ച് സമീപത്ത് കെട്ടിയിടുകയായിരുന്നു. സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ് പള്ളിയിലാണ് പുരോഹിതർക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ 12 അം​ഗസംഘം മൂന്നുലക്ഷത്തിലധികം രൂപ മോഷ്ടിച്ചു.

​ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. സിംദേഗ പോലീസ് സൂപ്രണ്ട് (എസ്പി) പറയുന്നതനുസരിച്ച്, ആക്രമണം മതപരിവർത്തവനുമായി ബന്ധപ്പെട്ടല്ല മറിച്ച് ഒരു കവർച്ചയാണെന്ന് തോന്നുന്നു. കാരണം അതേസമയം അക്രമികൾ പള്ളിയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്,”- പത്രസമ്മേളനത്തിൽ പറഞ്ഞു. സിംദേഗ പ്രധാനമായും ക്രിസ്ത്യാനികൾ താമസിക്കുന്ന ജില്ലയാണെന്നും എന്നാൽ ലക്ഷ്യം പൂർണ്ണമായും സാമ്പത്തികമായിരുന്നുവെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. പള്ളിയിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തെ സങ്കീർണ്ണമാക്കിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

അജ്ഞാതരായ അക്രമികൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് സിംദേഗ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ബൈജു ഒറാവോൺ സ്ഥിരീകരിച്ചു. മോഷ്ടിച്ച തുക 3 ലക്ഷം രൂപയിൽ കൂടുതലാണെന്ന് പ്രാഥമിക അന്വേഷണങ്ങൾ കണക്കാക്കുന്നു. പോലീസ് പട്രോളിംഗ് ശക്തമാക്കി, സൂചനകൾ ശേഖരിക്കാൻ നാട്ടുകാരെ ചോദ്യം ചെയ്യുന്നുെണ്ടെന്നും പോലീസ് വ്യക്തമാക്കി

അതേസമയം മാസങ്ങൾക്കുള്ളിൽ സിംദേഗയിൽ കത്തോലിക്കാ പുരോഹിതന്മാർക്കെതിരായ രണ്ടാമത്തെ ആക്രമണമാണിത്. 2025 ജൂണിൽ, ആയുധധാരികളായ അക്രമികൾ ബോൾബോ ബ്ലോക്കിലെ സെന്റ് തെരേസ പള്ളിയെ ലക്ഷ്യം വച്ചുകൊണ്ട് മൂന്ന് പുരോഹിതന്മാരെ ആക്രമിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്തു.

ഇതിനിടെ പുരോഹിതന്മാർക്കും പള്ളിക്കും നേരെയുണ്ടായ ആക്രമണം പൊതു സുരക്ഷയെയും മതസ്ഥാപനത്തെ ലക്ഷ്യംവയ്ക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയർത്തുന്നതാണെന്ന് പള്ളി അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന്റെ ലക്ഷ്യം മോഷണമാണെന്ന് തോന്നുമെങ്കിലും ഒരു മതസ്ഥാപനത്തെ മനപൂർവം ലക്ഷ്യംവച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പള്ളി അധികൃതർ പറഞ്ഞു. അക്രമത്തിൽ പ്രാദേശിക കത്തോലിക്ക സമൂഹം ശക്തമായി അപലപിച്ചു.

സ്വന്തം രാജ്യത്തിനു വേണ്ടി കളിച്ചവരോടും പാക്കിസ്ഥാൻ ചെയ്തത് ‘ചതി’ !! 2009ൽ ലോകകപ്പ് നേടിയെത്തിയ പാക് താരങ്ങൾക്ക് നൽകിയത് 25 ലക്ഷത്തിന്റെ വണ്ടിച്ചെക്ക്, വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരം

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026