BREAKING NEWS

വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ യുഡിഎഫ് വനിതാ സ്ഥാനാർഥിയേയും പോളിം​ഗ് ഏജന്റിനേയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം, നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചു, കമ്പ്യൂട്ടറുകൾ തല്ലിത്തകർത്തു, ആക്രമണത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺ​ഗ്രസ്

· · 1 min read
Share: Copied!

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് 16-ല്‍ മത്സരിച്ച സ്ഥാനാര്‍ഥി ടി. ഷീന, പോളിം​ഗ് ഏജന്റും മമ്പറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും കെഎസ്എസ്പിഎ നേതാവുമായ റിട്ട. അധ്യാപകന്‍ നരേന്ദ്രബാബു മാസ്റ്റർ എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റു.

സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കണ്ണൂര്‍ ജില്ലയിൽ ഇന്നലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബൂത്ത് ഏജന്‍റുമാര്‍ക്കും അതുപോലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയും സിപിഎമ്മിന്‍റെ അതിക്രമങ്ങള്‍ ഉണ്ടായി എന്ന പരാതി പുറത്തുവന്നിരുന്നു. അതിനുള്ള തെളിവെന്നപോലെയാണ് ഈ അക്രമസംഭവവും പുറത്തുവന്നിരിക്കുന്നത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന ഷീന ടി എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി, പോളിംഗ് ഏജന്‍റായ നരേന്ദ്രബാബു എന്നിവരെയാണ് മർദിച്ചത്. നരേന്ദ്ര ബാബു ജനസേവന കേന്ദ്രം നടത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥിയും അവിടെ വന്നിരുന്നു. ആ സമയത്താണ് അക്രമി സംഘം മുഖംമൂടി ധരിച്ച് അവിടെയെത്തിയത്. സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട ഇവര്‍ നരേന്ദ്ര ബാബുവിനെ ക്രൂരമായി മര്‍ദിച്ചു. കംപ്യൂട്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചു. നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചും മര്‍ദിച്ചു. ഇതിനിടെ സ്ഥാനാര്‍ത്ഥിയായ ഷീനയെയും മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ജീവനക്കാരി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നു. അവര്‍ ഒച്ചവെച്ച് നിലവിളിച്ച്, ആളുകള്‍ ഓടിയെത്തിയപ്പോഴാണ് അക്രമി സംഘം പോയത്. സംഭവത്തിൽ പിണറായി പോലീസിൽ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകി

BREAKING NEWS
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
31 Oct 2026
BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026