BREAKING NEWS

വീണയുടെ ബാങ്ക് ലോക്കർ തുറന്ന് ഇഡി ഉദ്യോ​ഗസ്ഥരുടെ പരിശോധന; പിണറായി വിജയൻ്റെ വീട്ടിലെ റെയ്ഡിനു പിന്നാലെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷാ സന്നാഹം; വീണ്ടും ചോദ്യം ചെയ്യും

· · 1 min read
Share: Copied!

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിക്കുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലാണ് പരിശോധന നടക്കുന്നത്.

കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകളും ലോക്കർ വിവരങ്ങളും പരിശോധിക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഈ ബാങ്കിലെ ലോക്കർ സൗകര്യം, സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് വീണ മൊഴി നൽകിയിരുന്നുവെന്നാണ് വിവരം. പരിശോധന പുരോഗമിക്കുകയാണ്.

മുമ്പ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ ഇ.ഡി ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, കേന്ദ്രസേനാംഗങ്ങളുടെ സുരക്ഷാ സാന്നിധ്യത്തോടെയാണ് പരിശോധന നടക്കുന്നത്. ബാങ്ക് പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഒമ്പത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ എഴുതി നൽകിയ ചോദ്യങ്ങൾക്ക് വീണ രേഖാമൂലം മറുപടി നൽകിയിരുന്നു. മൊഴി വായിച്ച് കേട്ട ശേഷമാണ് അവർ ഓഫീസ് വിട്ടത്.

ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ചോദ്യം ചെയ്യലിന് ഹാജരായത്. സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഇവരെ ഓഫീസിലേക്ക് പ്രവേശിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുതിയ സമൻസ് നൽകിയിരുന്നില്ലെങ്കിലും, അന്വേഷണത്തിന്റെ തുടർഘട്ടത്തിൽ വീണ്ടും ഹാജരാകാൻ നിർദേശം നൽകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

കോണ്‍സ്റ്റബിളിനെ കൊണ്ട് അടുക്കളപ്പണി ചെയ്യിപ്പിച്ചു, സുഹൃത്തിന്റെ ജിമ്മില്‍ പണം നിക്ഷേപിക്കാന്‍ സമ്മര്‍ദം ചെലുത്തി, മകന്‍ അനുഭവിച്ചത് ക്രൂര പീഡനമെന്ന് കുടുംബം, പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026