BREAKING NEWS

ഐഎഎസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വിവാഹം കഴിച്ചു, പിന്നാലെ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമം, ഭര്‍തൃ വീട്ടുകാരെ ഭീഷണിപ്പെടുത്തി, 40 ലക്ഷം തട്ടാന്‍ ശ്രമം. കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണി, യുവതി പിടിയില്‍

· · 1 min read
Share: Copied!

ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥയാണെന്ന വ്യാജേന വിവാഹം കഴിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റില്‍. ബദായൂം സ്വദേശിനിയായ സാധന എന്ന യുവതിയാണ് അറസ്റ്റിലായത്. വിവാഹത്തിന് ശേഷം യുവതി തന്നിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച് ഭർത്താവായ അഭിഷേക് നൽകിയ പരാതിയിലാണ് നടപടി. വളരെ ആസൂത്രിതമായാണ് സാധന ഈ തട്ടിപ്പ് നടത്തിയത്. സോഷ്യൽ മീഡിയയിൽ ഐ.എ.എസ് ഉദ്യോഗസ്ഥയുടേത് എന്ന രീതിയിൽ വ്യാജ ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്താണ് ഇവർ അഭിഷേകിനെയും കുടുംബത്തെയും വിശ്വസിപ്പിച്ചത്.

താൻ സിവിൽ സർവീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥയാണെന്ന സാധനയുടെ വാദങ്ങൾ സത്യമാണെന്ന് കരുതിയാണ് അഭിഷേകും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ, വിവാഹ ശേഷമാണ് തങ്ങൾ അതിക്രൂരമായ ഒരു തട്ടിപ്പിനിരയായിരിക്കുകയാണെന്ന് ഈ കുടുംബം തിരിച്ചറിഞ്ഞത്. വിവാഹം കഴിഞ്ഞതോടെ സാധനയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങിയതായി ഭർത്താവ് അഭിഷേക് പൊലീസിനോട് വെളിപ്പെടുത്തി. തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും കുടുംബത്തെ ഒന്നടങ്കം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ഇതിനുപുറമെ ബദായൂമിലുള്ള തന്റെ സ്വന്തം സ്ഥലത്ത് ആശുപത്രി പണിയുന്നതിനായി അഭിഷേകിന്റെ കൃഷിഭൂമി വിറ്റ് 40 ലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു.
അഭിഷേകിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഫരീദ്പൂർ പൊലീസ് സ്റ്റേഷനിൽ സാധനക്കും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. സാധനയുടെ പിതാവ് നരേന്ദ്ര പാൽ സിങ്, സഹോദരൻ സൂര്യ പ്രതാപ്, അമ്മാവൻ രാജേന്ദ്ര സിങ് എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും ഐ.ടി ആക്ടും ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒളിവിലായിരുന്ന സാധനയെ പൊലീസ് നടത്തിയ വലിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026