BREAKING NEWS

ഏറെ കാത്ത് കൊതിച്ചിരുന്ന നോബൽ സമ്മാനം ട്രംപിന്റെ കൈകളിൽ!! നൊബേൽ സമ്മാനം ട്രംപിന് സമ്മാനിച്ച് മരിയ മച്ചാഡോ, നന്ദി മരിയ… അവരെ കാണാൻ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ബഹുമതി, അവർ ഒരു അസാധ്യ സ്ത്രീ- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരിന മച്ചാഡോ. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ ട്രംപിന് മരിയ നൊബേൽ സമ്മാനം നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വെനസ്വേലയെ സംബന്ധിച്ച് ചരിത്രപരമായ ദിവസമാണ് ഇന്ന് എന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള മച്ചാഡോയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാമെന്ന് വൈറ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്റെ പിന്തുണക്കാരോട് മച്ചാഡോ പറഞ്ഞു. ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്.

അതുപോലെ ട്രൂത്ത് പോസ്റ്റിലൂടെ നൊബേൽ സമ്മാനത്തിന്റെ വിവരം ട്രംപും പങ്കുവെച്ചു. ‘മരിയ കൊരിന മച്ചാഡോയെ കാണാൻ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. അവർ ഒരു അസാധ്യ സ്ത്രീയാണ്. ഞാൻ ചെയ്ത പ്രവർത്തികൾ മുൻനിർത്തി മരിയ എനിക്ക് അവരുടെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈമാറി. പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവർത്തിയാണിത്. നന്ദി മരിയ- ട്രംപ് കുറിച്ചു.

അതേസമയം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അധിനിവേശത്തിലൂടെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപും മച്ചാഡോയും തമ്മിലുള്ള കൂടിക്കാഴ്ച. താൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് ട്രംപ് പലപ്പോഴും പ്രതികരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പുരസ്‌കാരം മച്ചാഡോയ്ക്ക് ലഭിച്ചപ്പോൾ ട്രംപ് അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു.

ട്രംപിന് സമാധാന പുരസ്‌കാരം കൈമാറാൻ താൽപര്യമുണ്ടെന്ന് മച്ചാഡോ കഴിഞ്ഞ ആഴ്ച താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ നൊബേൽ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഒരിക്കൽ നൊബേൽ സമ്മാനം പ്രഖ്യാപിച്ച് കഴിഞ്ഞാൽ അത് പിൻവലിക്കാനോ പങ്കുവെക്കാനോ കൈമാറാനോ സാധിക്കില്ലെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. നൊബേലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഇത് രാഷ്ട്രീയ വേട്ടയാടലാണ്… എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ “ഫെന്നി നൈനാൻ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല”!! ‘രാഹുൽ നിയമത്തിന് മുമ്പിൽ തെറ്റുകാരൻ ആണോ അല്ലയോ എന്നൊക്കെ നിയമവും കാലവും തെളിയിക്കട്ടെ….നിലനില്പല്ല നിലപാട് എന്ന് കാണിച്ചു തന്നവൻ’… പരാതിക്കാരിക്ക് മറുപടിയും രാഹുലിനെ സപ്പോർട്ട് ചെയ്തും ഫെന്നി നൈനാൻ

BREAKING NEWS
’മണിപ്പൂർ കത്തിയെരിയുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദി; ഇത് അങ്ങനെയല്ല; ബിജെപിയുടെ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ’; രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം.എ. ബേബി
20 Oct 2026
BREAKING NEWS
‘വെറുപ്പ് നമ്മുടെ ഉള്ളിലേക്ക് കടക്കരുത്’; പ്രവർത്തകരോട് ആഘോഷവേളയിൽ കുടുംബത്തോടൊപ്പം കഴിയാൻ അഭീജിത് ദീപ്‌കെ; സമരത്തിന് ഇടവേള
20 Oct 2026
BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026