BREAKING NEWS

‘യുവാക്കൾ വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന വേണം’; മാർത്തോമ സഭാ വൈദിക ട്രസ്റ്റിയുടെ പരാമർശം വിവാദത്തിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: മാർത്തോമ സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന നിർബന്ധമാക്കണമെന്ന വൈദിക ട്രസ്റ്റിയുടെ പരാമർശം വിവാദത്തിൽ. തിരുവനന്തപുരത്ത് നടന്ന മാർത്തോമ സഭ കുടുംബസംഗമത്തിലായിരുന്നു റവ. ഡോ. കെ. തോമസിന്റെ പരാമർശം.

വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നായിരുന്നു റവ. ഡോ. കെ. തോമസ് പറഞ്ഞത്. വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്ന പരാമർശവും അദ്ദേഹം നടത്തി.

ഇത് സഭയിലെ യുവാക്കളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു. പരാമർശത്തിനെതിരെ സഭയ്ക്കുള്ളിലും വിമർശനം ശക്തമായതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, വൈദിക ട്രസ്റ്റിയുടെ നിലപാട് വ്യക്തിപരമാണെന്ന് മാർത്തോമ സഭ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വിവാദം ശക്തമായതോടെ വിശദീകരണവുമായി റവ. ഡോ. കെ. തോമസ് രംഗത്തെത്തി. സദുദ്ദേശത്തോടെയാണ് പരാമർശം നടത്തിയതെന്നും രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളെ അപമാനിക്കുകയായിരുന്നില്ല ഉദ്ദേശ്യമെന്നും കെ. തോമസ് പറഞ്ഞു.

ഭർത്താവിനെ കൊന്നു, മൃതദേഹം കാറിലിട്ടു; കവർച്ചാസംഘത്തിന്റെ കഥ പറഞ്ഞ് പോലീസിനെ കബളിപ്പിക്കാൻ ശ്രമം; എല്ലാം പൊളിഞ്ഞു, ഭാര്യ തന്നെ പ്രതിയെന്ന് തെളിഞ്ഞു

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026