BREAKING NEWS

ഛത്തീസ്ഗഡ് സർക്കാർ തലയ്ക്ക് 10ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് പപ്പു ലൊഹരയെ സുരക്ഷാ സേന വധിച്ചു, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബസവരാജുവിന് സർക്കാർ വിലയിട്ടത് ഒരുകോടി രൂപ

· · 1 min read
Share: Copied!

ന്യൂഡൽഹി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സർക്കാർ തലയ്ക്കു 10ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. ഇതേ സംഘത്തിലുള്ള പ്രഭാത് ഗഞ്ചുവും സുരക്ഷാസേനയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ (70) ഛത്തീസ്ഗ‍ഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ദിവസം മുൻപ് സുരക്ഷാസേന വധിച്ചിരുന്നു.

അതേസമയം മൂന്നു പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായിട്ടാണ്. 2011ൽ ബംഗാളിലെ മിഡ്നാപുരിലെ ഏറ്റുമുട്ടലിൽ സിപിഐ–മാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗം മല്ലോജുല കോടേശ്വർ റാവു എന്ന കിഷൻജിയെ സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഡിൽ ഇക്കൊല്ലം ഇതുവരെ 200 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്. ഛത്തീസ്ഗഡ് സർക്കാർ ഒരു കോടി രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റാണ് ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ബസവരാജു. എന്നാൽ ബസവരാജുവിന്റെ മരണത്തിനെതിരെ പാർട്ടി രം​ഗത്തെത്തിയിരുന്നു.

‘ഇതു സിനിമ അല്ലല്ലോ അമ്മേ സമരം അല്ലെ’? എന്റെ ചെറിയ കുഞ്ഞിന്റെ കാതിൽ പോലും പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടുത്തെ ഭരണകൂടം കൊന്നു കുഴിച്ചു മൂടിയ മനുഷ്യരുടെ ഇൻക്വിലാബ് വിളികൾ മുഴങ്ങി കേൾക്കുന്നുണ്ടെങ്കിൽ, ഇതു സിനിമയല്ല, സമരം തന്നെയാണ് ‘നരിവേട്ട’

BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026
BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026