BREAKING NEWS

മരണനിരക്കു കുറയുന്നതു സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കുന്നു 80,90,95,100 വയസുവരെയൊക്കെ ജീവിക്കുന്നുവരുണ്ട്: വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

· · 1 min read
Share: Copied!

ആലപ്പുഴ: കേരളത്തില്‍ മരണനിരക്കു കുറയുന്നതു സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കാന്‍ കാരണമായെന്ന് മന്ത്രി സജി ചെറിയാന്‍. ‘പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്.

ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്. 80,90,95,100 വയസ്സുവരെയൊക്കെ ജീവിക്കുന്നവരുണ്ട്’- മന്ത്രി പറഞ്ഞു.കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 94 വയസ്സായ തന്റെ അമ്മയും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. എന്തിനാണ് അമ്മയ്ക്കു പെന്‍ഷനെന്നു ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഞങ്ങൾക്ക് ഭക്ഷണം വേണ്ടാ… ലഹരി മതി..!!! കൊലക്കേസ് പ്രതികള്‍ ജയിലില്‍ ബഹളം വെയ്ക്കുന്നു; അടുത്തടുത്തുള്ള സെല്ലുകളില്‍ പാര്‍പ്പിക്കണമെന്നും ആവശ്യം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026