BREAKING NEWS

പിഴത്തുക കുറച്ചുതരാമോയെന്നു ചോദിച്ച വാഹന ഡ്രൈവറുടെ കരണക്കുറ്റിക്കിട്ട് അടിച്ച് പോലീസുകാരൻ, കഴുത്തിന് കുത്തിപ്പിടിച്ച് പരാതിയുമായി മുന്നോട്ട് പോകരുതെന്നു ഭീഷണിയും!! ഉദ്യോ​ഗസ്ഥനു സ്ഥലം മാറ്റം

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹന ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരനു സ്ഥലംമാറ്റം. ഇന്നലെ ഉച്ചയോട് കൂടി മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതു കുറയ്ക്കുമോയെന്ന ഡ്രൈവറുടെ ചോദ്യമാണ് പോലീസുകാരനെ ചൊടിപ്പിച്ചത്. തുടർന്നു പോലീസുകാരൻ വാഹന ‍ഡ്രൈവറെ മർദിക്കുകയായിരുന്നു.

മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ഡ്രൈവർ ജാഫറിനെയാണു മർദിച്ചത്. ഇയാൾ‍ ജാഫറിന്റെ മുഖത്ത് അടിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റി.

വെള്ളിയാഴ്ച പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പോലീസ് ഉദ്യോ​ഗസ്ഥൻ മർദിച്ചത്. കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. പരിശോധനയ്ക്കിടയിൽ ഡ്രൈവർ യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് 500 രൂപ പോലീസ് പിഴ ഈടാക്കുകയായിരുന്നു. പിഴ തുക കുറച്ചുതരാമോ എന്ന് ഡ്രൈവർ ചോദിച്ചതിനു പിന്നാലെയാണ് മർദനം.

അതേസമയം ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ തൊട്ടടുത്ത് വാഹനത്തിൽ വന്നവരാണ് പകർത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുത് എന്ന് പറഞ്ഞ് ജാഫറിനെ പേലീസുകാരൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരങ്ങൾ. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.

ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, കൊടുത്തത് വിഷം ചേർത്ത ശീതളപാനീയം, രണ്ട് മാസത്തെ ആസൂത്രണം, പുറത്തറിയാതിരിക്കാൻ സിസിടിവി- ഡിവിആർ എടുത്തുമാറ്റി!! അൻസിലിന്റെ ശ്വാസകോശത്തിന് പൊള്ളലേറ്റു, കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലായി- പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026