BREAKING NEWS

നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക്

· · 1 min read
Share: Copied!

ന്യൂഡൽഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല നൽകിയത്. നാഗാലാൻഡ് ഗവർണറുടെ നിര്യാണത്തെ തുടർന്നാണ് തീരുമാനം.

നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ ഇന്നലെയാണ് അന്തരിച്ചത്. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം. ഈ മാസം 8ന് ലാ ഗണേശൻ ടി ന​ഗറിലെ വീട്ടിൽ വെച്ച് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് ആയിരുന്നു.

ആർഎസ്‌എസ്സിൽ സജീവമായിരുന്ന ലാ ഗണേശൻ പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി. കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു. 2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി ആയി. 2023 ഫെബ്രുവരി മുതലാണ് നാഗലാൻഡ് ഗവർണർ ആയി ചുമതലയേറ്റത്.

BREAKING NEWS
കോവളം പീഡനം; പതിനാറുകാരിയെ എത്തിച്ച ഒന്നാംപ്രതി നാഗലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി., തെളിവെടുപ്പ് ഇന്ന്
13 Nov 2026
BREAKING NEWS
എല്ലാം തുലച്ച പരസ്ത്രീ ബന്ധങ്ങൾ, ഇടിഞ്ഞത് 600 ബില്യൺ ഡോളറിന്റെ ഓഹരിമൂല്യം; ഒടുവിൽ തലകുനിച്ച് എൻവിഡിയ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി ജെൻസൻ ഹുവാങ്
13 Nov 2026
BREAKING NEWS
നവംബർ ഏഴിന് മകന്റെ ഫുട്ബോൾ മത്സരം കാണാൻ മാർക്കോ റൂബിയോ പറന്നത് എയർഫോഴ്സിന്റെ സി-37 വിമാനത്തിൽ, അന്നു പക്ഷെ മകന്റെ ടീം 23-7ന് എട്ടുനിലയിൽ പൊട്ടി... പലപ്പോഴും കളത്തിൽ പോലുമിറങ്ങാത്ത മകന്റെ മത്സരങ്ങൾ കാണാൻ 15 സ്വകാര്യ യാത്രകൾക്ക് ചെലവായത് ഏകദേശം 10.7 കോടി രൂപ...
13 Nov 2026
BREAKING NEWS
’പി.എസ്.സി ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ല; ബൈജുവിന്റെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവില്ല ’: കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം
13 Nov 2026