BREAKING NEWS

കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് 8 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ഓവുചാലിൽ കൊണ്ടിട്ടു!! മൂന്ന് പ്രതികൾക്ക് വധശിക്ഷ, പ്രതികൾ ദയ അർഹിക്കുന്നില്ല, ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും- കോടതി

· · 1 min read
Share: Copied!

മംഗളൂരു: എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന മൂന്ന് യുവാക്കൾക്ക് വധശിക്ഷ നൽകാനുള്ള കീഴ്ക്കോടതി വിധി കർണാടക ഹൈക്കോടതി ശരിവെച്ചു. കേസിൽ മധ്യപ്രദേശുകാരായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡുകാരനായ മനീഷ് തിർക്കി എന്നിവരെയാണ് മരണംവരെ തൂക്കിലേറ്റാനുള്ള വിധി ഹൈക്കോടതി അം​ഗീകരിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം 2021 നവംബർ 21-ന് വാമഞ്ചൂർ ഓട്ടുകമ്പനിക്കടുത്താണ് സംഭവം. ഇവിടെ ജോലിക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്ന കുട്ടിയെ, കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രതികളിലൊരാളായ മനീഷ് തിർക്കി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റു രണ്ടു പ്രതികളും മുറിയിലെത്തി പീഡിപ്പിച്ചതോടെ കുട്ടി മരിച്ചു. ഇതോടെ മൃതദേഹം തൊട്ടടുത്ത ഓവുചാലിൽ കൊണ്ടിട്ടു. അമ്മയുടെ പരാതിയെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത്. ഫൊറൻസിക് പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി.

ആദ്യം അമ്മയേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തി, പിന്നെ നേരെ മുൻപ് പഠിച്ച സ്കൂളിലേക്ക്!! കാനഡയിലെ സ്‌കൂളിൽ ഒൻപതുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത് 18 വയസുള്ള ട്രാൻസ് വുമൺ, പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പല തവണ പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നു, ജെസി വെടിവച്ച് കൊലപ്പെടുത്തിയത് ഒരു അധ്യാപികയും വിദ്യാർഥികളും അടക്കമുള്ളവരെ

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026