BREAKING NEWS

നഗരങ്ങളിൽ ബോംബെറിയുന്നു, സാധാരണക്കാരെ കൊല്ലുന്നു, അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ല, സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസമാണ് വേണ്ടത്, ട്രംപ് നമ്മുടെ സൈനികരെ അപകടത്തിലേക്ക് തള്ളിയിടുകയാണ്, രൂക്ഷവിമര്‍ശനവുമായി മംദാനിയും കമലാ ഹാരിസും

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനെതിരേ യുഎസ്സും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസമാണ് വേണ്ടതെന്നും മംദാനി പ്രതികരിച്ചു. ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനത ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കുകയാണെന്ന് മുൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പറഞ്ഞു.

ഇറാനിൽ നടക്കുന്ന യുദ്ധത്തെ ഞാൻ എതിർക്കുന്നു. ട്രംപിന്റെ ഇഷ്ടപ്രകാരമുള്ള യുദ്ധത്തിനായി നമ്മുടെ സൈനികരെ അപകടത്തിലേക്ക് തള്ളിയിടുകയാണെന്നും അവർ കൂട്ടിച്ചേർത്തു. നഗരങ്ങളിൽ ബോംബെറിയുന്നു. സാധാരണക്കാരെ കൊല്ലുന്നു. ഒരു പുതിയ യുദ്ധക്കളം തുറക്കുന്നു. അമേരിക്കക്കാർ ഇത് ആഗ്രഹിക്കുന്നില്ലെന്ന് മംദാനി എക്സിൽ കുറിച്ചു. ഭ

രണമാറ്റത്തിനായി മറ്റൊരു യുദ്ധം അവർ ആഗ്രഹിക്കുന്നില്ല. അവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസം വേണം. അവർക്ക് സമാധാനം വേണം. – അദ്ദേഹം പ്രതികരിച്ചു. എല്ലാ ന്യൂയോർക്കുകാരെയും സുരക്ഷിതരാക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങളുടെ പോലീസ് കമ്മീഷണറുമായും അടിയന്തര ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്.

ജാഗ്രതയുടെ ഭാഗമായി ഏജൻസികൾക്കിടയിൽ ഏകോപനം വർദ്ധിപ്പിക്കുന്നതും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കുന്നതും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു. കൂടാതെ ന്യൂയോർക്കിലെ ഇറാൻ സ്വദേശികളോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഈ നഗരത്തിന്റെ ഭാഗമാണ്. നിങ്ങൾ ഞങ്ങളുടെ അയൽക്കാരാണ്, ചെറുകിട ബിസിനസ് ഉടമകളാണ്, വിദ്യാർത്ഥികളാണ്, കലാകാരന്മാരാണ്, തൊഴിലാളികളാണ്, സാമൂഹിക നേതാക്കളാണ്. നിങ്ങൾ ഇവിടെ സുരക്ഷിതരായിരിക്കും. – മംദാനി കുറിച്ചു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026