BREAKING NEWS

മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തു, ജീപ്പിൽ കൊണ്ടുപോകവെ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈൽ അടിച്ചുമാറ്റി!! ജാമ്യത്തിൽ പോയ പ്രതിയെ മറ്റൊരു കേസിൽ പിടികൂടി ചോദ്യം ചെയ്തപ്പോൾ കിട്ടിയത് ഒന്നിനുപകരം രണ്ട് മൊബൈലുകൾ

· · 1 min read
Share: Copied!

വിഴിഞ്ഞം: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ പോലീസിനു കൊടുത്തത് എട്ടിന്റെ പണി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കൊണ്ടുവരവേ അടുത്തിരുന്ന പോലീസുകാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചു. ബാലരാമപുരം സ്വദേശി സിജു പി. ജോൺ (46) ആണ് വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒയുടെ മൊബൈൽഫോൺ മോഷ്ടിച്ചത്.

സംഭവം ഇങ്ങനെ- ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തുനിന്നായിരുന്നു മദ്യപിച്ച് ബൈക്കോടിച്ച് വരവേ പോലീസ് സംഘം സിജുവിനെ പിടികൂടിയത്. തുടർന്ന് പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോൾ ഇയാൾ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈൽഫോൺ അയാളറിയാതെയെടുത്ത് പോക്കറ്റിലിടുകയായിരുന്നു. പോലീസുകാർ ഇതറിയാതെ ഇയാളെ രാത്രിയോടെ ജാമ്യത്തിൽ വിട്ടു. എന്നാൽ പിന്നീടു ഫോൺ അന്വേഷിച്ചിട്ടും കാണാത്തത്തിനെത്തുടർന്ന് സിപിഒ സൈബർ പോലീസിന്റെ സഹായം തേടി.

അതേസമയം ഇതൊന്നു മറിയാതെ ഞായറാഴ്ചയോടെ തൃശ്ശൂർ പോകാനായി സിജു തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന സിജു അവിടെയും ബഹളമുണ്ടാക്കിയതിനെത്തുടർന്ന് റെയിൽവേ പോലീസ് പിടികൂടി ചോദ്യംചെയ്തപ്പോൾ ഒന്നിനു പകരം രണ്ട് മൊബൈൽഫോണുകൾ കണ്ടെടുത്തു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പോലീസുകാരന്റെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ഇയാൾ സമ്മതിച്ചത്. പിന്നീട് വിഴിഞ്ഞം പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026