BREAKING NEWS

സമൂഹമാധ്യമ അക്കൗണ്ട് പാസ്‌വേർഡ്‌ കൈവശപ്പെടുത്തി പരിശോധിക്കും, ലൈവ് ലൊക്കേഷൻ മനസിലാക്കി പിൻതുടരും!! മറ്റൊരാളുമായി അടുപ്പമുണ്ടെന്നു സംശയം, വിദ്യാർഥിനിയെ കൊലപെടുത്തി പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച 18 കാരൻ പിടിയിൽ

· · 1 min read
Share: Copied!

ഡൽഹി: വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ സുഹൃത്ത് പോലീസിന്റെ പിടിയിൽ. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ ബിഎ വിദ്യാർഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബികോം വിദ്യാർഥിയായ സുഹൃത്ത് ആർഷ്‌കൃത്‌ സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആർഷ്‌കൃത്‌ യുവതിയെ കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു.

അതേസമയം സഞ്ജയ്വനിലെ ആളൊഴിഞ്ഞ ഭാ​ഗത്തേക്ക് കുട്ടിയെ വിളിച്ച് വരുത്തിയ ശേഷമാണ് ക്രൂരകൊലപാതകം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടി ക്ലാസിൽ പോകാനിറങ്ങുകയും ഉച്ചയ്ക്ക് അമ്മയെ വിളിച്ച് നേരത്തെ വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. പക്ഷേ ഏറെ വൈകിയും തിരിച്ചെത്താതായതോടെ വീട്ടുകാ‍ർ തിരച്ചിൽ ആരംഭിച്ചു. എന്നാൽ വൈകിട്ട് ആർഷ്‌കൃതിൻ്റെ പിതാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയും പെൺകുട്ടി തന്റെ മകനെ സഞ്ജയ് വനിൽ വച്ച് കുത്തിപരിക്കേൽപ്പിച്ചെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിളിച്ച് പറഞ്ഞു.

പെൺകുട്ടിയും യുവാവും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാവുന്ന പെൺകുട്ടിയുടെ കുടുംബം സഞ്ജയ് വനിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ അന്വേഷണം അരംഭിച്ചതോടെ റാണിബാഗിൽ നിന്ന് ആർഷ്‌കൃതിനെ അറസ്റ്റ് ചെയ്തു. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേർഡ്‌ കൈവശപ്പെടുത്തി പരിശോധിക്കാറുണ്ടായിരുന്നുവെന്നും ലൈവ് ലൊക്കേഷൻ മനസിലാക്കി ഇയാൾ പിന്തുടർന്നിരുന്നുവെന്നും പെൺകുട്ടിയുടെ സഹോദരി പോലീസിനോട് പറഞ്ഞു.

ജീവനൊടുക്കാൻ ശ്രമിച്ച ദിവസത്തെ കുറിച്ച ഒന്നും ഓർമയില്ല, മുൻപുള്ള ദിവസങ്ങളിലെ കാര്യങ്ങളും മറന്നു, അഫാനെ മാനസിക പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദേശം

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026