BREAKING NEWS

കുടുംബ പ്രശ്നങ്ങൾ… സ്വയം കഴുത്തുമുറിച്ച് കാട്ടിലേക്കോടിപ്പോയ രാജേന്ദ്രനായി ഡ്രോണിന്റെ സഹായത്തോടെ ഒരു ദിവസത്തെ തെരച്ചിൽ, ഒടുവിൽ വനത്തിനുള്ളിൽ മൃതദേഹം, കണ്ടെത്തി, വന്യമൃ​ഗങ്ങൾ ആക്രമിച്ചിട്ടുണ്ടോയെന്നറിയാൻ മൃതദേഹം പുറത്തെത്തിച്ച് പരിശോധന നടത്തും

· · 1 min read
Share: Copied!

കണ്ണൂർ: കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് കച്ചേരിക്കുഴി രാജേന്ദ്രൻ (രാജേഷ്– 50) ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് കഴുത്തുമുറിച്ച ശേഷം ഇയാൾ വനത്തിലേക്ക് ഓടിപ്പോയത്. ഭാര്യ വീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലെ 1967 തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവമറിഞ്ഞു മണത്തണ സെക്ഷൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പോലീസും നാട്ടുകാരും ചേർന്നു വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ വനത്തിനുള്ളിലെ പ്ലാന്റേഷൻ ഭാഗത്തുനിന്നും ഇയാളുടേതെന്നു കരുതുന്ന രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെടുത്തിരുന്നു. തുടർന്ന് ആർആർടി സംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താൻ സാധിച്ചില്ല.

പിന്നീട് ഇന്നലെ വൈകുന്നേരം ആറുമണിയോടെ ഡോഗ് സ്ക്വാഡിനെ എത്തിച്ചും വനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടത്തിയിരുന്നു. വനംവകുപ്പിന്റെ കൊട്ടിയൂർ റേഞ്ച്, കൊട്ടിയൂർ വൈൽഡ് ലൈഫ് യൂണിറ്റ്, ആർആർടി എന്നിവരും പോലീസും നാട്ടുകാരും ചേർന്നാണു രാത്രി വൈകുവോളം തെരച്ചിൽ നടത്തിയത്. എന്നാൽ വെളിച്ചക്കുറവും വന്യമൃഗ സാന്നിധ്യമുള്ള വനമേഖലയായതിനാലും രാത്രിയിലെ തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. ഇന്നു രാവിലെ എട്ടു മണിയോടെയാണു വനത്തിനുള്ളിൽ വിപുലമായ തെരച്ചിൽ ആരംഭിച്ചത്. ഉച്ചയോടെയാണു മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ വന്യമൃഗങ്ങൾ ആക്രമിച്ചതായി കണ്ടെത്താനായില്ല. വനത്തിൽനിന്ന് മൃതദേഹം പുറത്തെത്തിച്ചു കൂടുതൽ പരിശോധന നടത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബ പ്രശ്നമാണ് കഴുത്തു മുറിക്കാൻ കാരണമെന്നാണു പോലീസ് നൽകുന്ന സൂചന.

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026