BREAKING NEWS

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; പ്രണയം നടിച്ച് 15കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു; കട്ടിലിനടിയിൽ ഒളിച്ചിരുന്നു; വീട്ടുകാർ കണ്ടതോടെ അടുക്കളയിൽനിന്ന് കത്തിയെടുത്ത് ഭീഷണി; യുവാവിന് 55 വർഷം കഠിനതടവ്, 3.2 ലക്ഷം രൂപ പിഴ

· · 1 min read
Share: Copied!

മൂവാറ്റുപുഴ: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടയം ഞീഴൂർ മരങ്ങോലി അഞ്ജലിയിൽ വി.യു. അനന്തു (30)വിനെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം.

2020 ഏപ്രിൽ 20 മുതൽ പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഡിസംബർ അഞ്ചിന് പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പ്രതിയെ വീട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. തുടർന്ന് അപസ്മാരം അഭിനയിച്ച് വെള്ളം ആവശ്യപ്പെട്ട പ്രതി, പെൺകുട്ടിയുടെ അമ്മ വെള്ളമെടുക്കാൻ പോയ സമയത്ത് അടുക്കളയിൽനിന്ന് കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തിൽ പ്രതി മയക്കുമരുന്ന് കലർത്തിയിരുന്നതായും ഇത് കഴിച്ച കുടുംബാംഗങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും കേസിൽ പറയുന്നു. സംഭവത്തിൽ കൂത്താട്ടുകുളം പോലീസാണ് അന്വേഷണം നടത്തിയത്. കേസിലെ കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. അതിജീവിതയ്ക്ക് പിഴത്തുകയിൽനിന്ന് മൂന്ന് ലക്ഷം രൂപ ലഭിക്കുന്നതും വിധിയുടെ പ്രധാന ഭാഗമാണ്.

 

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026