BREAKING NEWS

മുറിയിലെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നു, കട്ടിലിൽ അഴുകിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം!! മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കം..മരണവിവരം പുറംലോകമറിഞ്ഞത് ബന്ധു വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോൾ

· · 1 min read
Share: Copied!

പാലക്കാട്: കൊല്ലങ്കോട് പല്ലശ്ശനയിൽ മധ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിൽ അഴുകിയനിലയിൽ കണ്ടെത്തി. പല്ലശ്ശന പൂളപ്പറമ്പ് ചാന്തിരം വീട്ടിൽ പൊന്നന്റെ (57) മൃതദേഹമാണ് ഞായറാഴ്ച രാവിലെ പത്തോടെ കണ്ടെത്തിയത്. കട്ടിലിൽ മലർന്നുകിടക്കുന്ന നിലയിലുള്ള മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുള്ളതായി പോലീസിന്റെ പ്രാഥമിക നി​ഗമനം.

പൊന്നന്റെ ഭാര്യ വസന്ത അസുഖബാധയെത്തുടർന്ന് അടുത്തിടെയാണ് മരിച്ചത്. മൂത്തമകൾ അശ്വതിയെ പെരുവെമ്പിലാണ് വിവാഹം കഴിപ്പിച്ചുവിട്ടു. രണ്ടാമത്തെ മകൾ അപർണ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുകയാണ്.

പൊന്നൻ എപ്പോഴും വീടിന്റെ മുൻവാതിൽ പൂട്ടിയിടുകയും പിൻവശത്തുകൂടി മാത്രം പോക്കുവരവ് നടത്തുകയും ചെയ്തിരുന്നതിനാൽ ഇയാളെ പുറത്തുകാണാത്തത് പരിസരവാസികളും ശ്രദ്ധിച്ചില്ല. കൂടാതെ ഇടയ്ക്ക് വീടുപൂട്ടി പൊന്നൻ മകളുടെ വീട്ടിൽ പോകാറുള്ളതിനാൽ മരിച്ചത് ആരും അറിഞ്ഞില്ല. ഞായറാഴ്ച രാവിലെ പൊന്നനെ അന്വേഷിച്ചുവന്ന ഒരു ബന്ധു ഏറെ വിളിച്ചിട്ടും വിളികേൾക്കാതായപ്പോൾ പരിസരവാസികളുടെ സഹായത്തോടെ പൂട്ട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

മുറിയിലെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടുദിവസം മുൻപ്‌ വീടിന്റെ ഭാഗത്തുനിന്നും ദുർഗന്ധം വന്നിരുന്നുവെങ്കിലും വാമലയോട് ചേർന്ന പ്രദേശമായതിനാൽ പന്നിയോ മറ്റോ ചത്തുകിടക്കുന്നതാകാമെന്നാണ് പരിസരവാസികൾ കരുതിയത്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തുന്നതോടെ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ. കൊല്ലങ്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഒരു പ്രക്ഷോഭം നടക്കുന്നതുകൊണ്ട് മാത്രം ലാത്തിചാർജ് ചെയ്യാൻ കഴിയില്ല…സമാധാനപരമായ പ്രതിഷേധം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശം!!  പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ബലം പ്രയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല- ഡൽഹി പോലീസിനെ കുരുക്കി സുപ്രിം കോടതി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026