BREAKING NEWS

ഭാര്യ ഉപേക്ഷിച്ചതിനു പിന്നാലെ ലോകത്തോട് വെറുപ്പ്, മുഹറം ഘോഷയാത്രയ്ക്കിടെ വിഷ ഗുളിക വിതരണം ചെയ്തത് പ്രതികാരം ചെയ്യാന്‍, പ്രതിക്ക് മാനസിക രോഗമെന്ന് സംശയം

· · 1 min read
Share: Copied!

മുംബൈ: ദക്ഷിണ മുംബൈയിൽ  മുഹറം റാലിയിൽ പങ്കെടുത്തവരെ വിഷംകൊടുത്തു കൊല്ലാൻ ശ്രമിച്ച യുവാവ് കഴിഞ്ഞദിവസം പിടിയിലായിരുന്നു. വേദന സംഹാരികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുണെ സ്വദേശിയായ ഫയാസ് പ്രേംജി വിഷ ഗുളികകൾ വിതരണം ചെയ്തത്.

രണ്ട് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ‘ലോകത്തോട് പ്രതികാരം ചെയ്യാൻ’ ആഗ്രഹിച്ചുവെന്നും ഇതിന്റെ ഭാഗമാണ് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് ഒരുങ്ങിയതെന്നും ഇയാൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത പലരും ഇയാൾ നൽകിയ ഗുളികകൾ കഴിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് പലർക്കും ഓക്കാനവും അസ്വസ്ഥതയും അനുഭവപ്പെട്ടെന്നും, ചിലർ ബോധരഹിതരായെന്നും പോലീസ് പറയുന്നു.

ഭാര്യ വിട്ടുപോയതിന്റെ പ്രതികാരം തീർക്കുന്നതിനായി ഏകദേശം 15,000 ഓളം ആളുകളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും ഫയാസ് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിവാഹബന്ധം തകർന്നതിനെ തുടർന്ന് ലോകം തനിക്കെതിരെ തിരിഞ്ഞെന്നും പ്രതി അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാൾ മാനസികമായി അസ്വസ്ഥനാണെന്നും ഏതെങ്കിലും തരത്തിൽ ചികിത്സ തേടിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഫയാസ് പ്രേംജിയുടെ അമ്മയും സഹോദരിയും ഇറാനിൽ താമസിക്കുന്നവരാണെന്നും അവരുമായി പതിവായി ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026
BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026