BREAKING NEWS

മദ്യലഹരിയിൽ ഹെൽമെറ്റും ലൈസൻസുമില്ലാതെ വാഹനമോടിക്കുന്നതു തടഞ്ഞ പോലീസുകാരെ ആക്രമിച്ചു കടന്നുകളഞ്ഞു, സ്വന്തം വീട്ടിൽനിന്ന് 45 പവൻ മോഷ്ടിച്ച കേസിലും പ്രതി, യുഎഇയിൽ എംഡിഎംഎ പിടികൂടിയ കേസിൽ ശിക്ഷിക്കപ്പെട്ടു!! യുവാവിനെ വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തിച്ച് പോലീസ്, ആക്രമണത്തിൽ എഎസ്ഐയുടെ മൂക്കിനും ചുണ്ടിനും ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

മലപ്പുറം: വാഹന പരിശോധനക്കിടെ പോലീസിനെ പരസ്യമായി ആക്രമിച്ചശേഷം ഒളിവിൽപ്പോയ പ്രതിയെ പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തിച്ചു. മലപ്പുറം വൈലത്തൂരിൽ വാഹന പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതി തിരൂർ പൂക്കയിൽ കുളങ്ങരകത്ത് മുഹമ്മദ് സഫ്‌വാനെ (26) ആലപ്പുഴയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

ഇയാൾ മദ്യലഹരിയിൽ ഹെൽമെറ്റും ലൈസൻസുമില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കണ്ടു തടഞ്ഞതിനെ തുടർന്നായിരുന്നു യുവാക്കൾ പോലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രനും സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീഷിനും പരുക്കേറ്റിരുന്നു. മൂക്കിനും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രനെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സംഭവത്തിൽ തലക്കടത്തൂർ അരീക്കാട് സ്വദേശി കിഴക്കേപുറത്ത് ദിൽഷാദിനെ (22) സംഭവ ദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വന്തം വീട്ടിൽനിന്ന് 45 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിലും കുറ്റിപ്പുറത്തുവച്ച് എംഡിഎംഎ പിടികൂടിയ കേസിലും സഫ്‍‍വാൻ പ്രതിയാണ്. എംഡിഎംഎ കേസിൽ യുഎഇയിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചതായും പോലീസ് പറഞ്ഞു.

പരിചയം നടിച്ച് സ്കൂട്ടറില്‍ ലിഫ്റ്റ് നല്‍കി, ആളില്ലാത്ത വഴിയില്‍ എത്തിച്ച് വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചു, പ്രതിക്കായി തിരച്ചില്‍ ശക്തം

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026