BREAKING NEWS

കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; ​​​ദൃശ്യങ്ങൾ പ്രചരിച്ചു; പക്ഷേ പ്രതിയെ കിട്ടിയില്ല, മുങ്ങി; താടിയും മീശയും വളർത്തി രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞു, 11 മാസത്തിനുശേഷം ചെന്നൈയിൽ നിന്നും പൊക്കി കേരള പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി മഷുക് മുഹമ്മദ് അലിയെ ചെന്നൈയിൽനിന്ന് വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന് 11 മാസത്തിനുശേഷമാണ് പ്രതിയെ കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ പേയാടിന് സമീപത്തുവെച്ചാണ് യുവതിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായത്. തനിക്കുണ്ടായ ദുരനുഭവം യുവതി മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി.

യുവതിയുടെ മൊഴിയുടെയും പുറത്തുവന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, യുവതി പകർത്തിയ ദൃശ്യങ്ങളിൽനിന്ന് പ്രതിയെ നേരിട്ട് തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. തുടർന്ന് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കന്യാകുമാരി സ്വദേശിയായ മഷുക് മുഹമ്മദ് അലിയാണെന്ന് കണ്ടെത്തിയത്.

പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും മാസങ്ങളോളം ഇയാളെ കണ്ടെത്താനായില്ല. ഒടുവിൽ പ്രതി ചെന്നൈയിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വിളപ്പിൽശാല പൊലീസിന്റെ സംഘം അവിടെയെത്തി താടിയും മീശയും വളർത്തി രൂപമാറ്റം വരുത്തിയ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ തിരുവനന്തപുരത്തെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026
BREAKING NEWS
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
25 Oct 2026
BREAKING NEWS
തിളച്ച ചൂടു കഞ്ഞിവെള്ളം 70കാരനായ പിതാവിന്റെ ദേഹത്ത് ഒഴിച്ചു, ദാരുണ മരണം; മകൻ അറസ്റ്റിൽ; സംഭവം തൃശ്ശൂർ പുതുക്കാട്
24 Oct 2026
BREAKING NEWS
’നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണിത്, പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുന്നു; കട്ടവനെ കാവൽക്കാരനാക്കുന്ന കള്ളക്കളി, വച്ചുപൊറുപ്പിക്കില്ല’:വിജിലൻസിലെ വിവരാവകാശ വിലക്കിനെതിരെ പിണറായി
24 Oct 2026