LATEST UPDATES

ഈ വർഷത്തെ തുടക്കം ​ഗംഭീരമാക്കി മമ്മൂട്ടി ചിത്രം “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്”; മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം ​കുറിച്ച് സുഷ്മിത ഭട്ടും

· · 1 min read
Share: Copied!

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ കന്നഡ താരം സുഷ്മിത ഭട്ടും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. നന്ദിത എന്ന കഥാപാത്രമായാണ് സുഷ്മിത ഡൊമിനിക്കിൽ വേഷമിട്ടിരിക്കുന്നത്. ക്ലാസിക്കൽ ഡാൻസർ കൂടിയായ ഈ കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്. സുഷ്മിതയുടെ നൃത്തം ഉൾപ്പെടുന്ന “മാർഗഴി” എന്ന ഗാനത്തിൻ്റെ വീഡിയോ ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധയാണ് നേടിയെടുക്കുന്നത്. തൻ്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷക – നിരൂപക പ്രശംസ നേടാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. കാൽജിഗ, ചൗ ചൗ ബാത് എന്നിവയൊക്കെയാണ് സുഷ്മിത അഭിനയിച്ചു ശ്രദ്ധ നേടിയ മുൻ ചിത്രങ്ങൾ.

ഒരു കോമഡി ത്രില്ലർ ആയൊരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ‘ രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രവും വിജയം നേടുമ്പോൾ, 2025 എന്ന വർഷവും വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് മെഗാസ്റ്റാർ. തമിഴിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഗൗതം മേനോനും ഈ ചിത്രത്തിലൂടെ മലയാളത്തിൽ സൂപ്പർ ഹിറ്റൊരുക്കി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം യുവാക്കളും കുടുംബ പ്രേക്ഷകരും ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവച്ച മമ്മൂട്ടി, ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട് എന്നിവർക്കൊപ്പം വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ
കടുവയെ പിടികൂടാനായില്ല, വയനാട്ടിൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ 48 മണിക്കൂർ കർഫ്യൂ, വിദ്യാർഥികൾക്ക് പ്രത്യേക വാഹന സർവീസ്, പിന്നിൽ നിന്ന് കടുവ ആക്രമിച്ചതോടെ നിലത്തുവീണു, ഷീൽഡ് ഉണ്ടായിരുന്നതുകൊണ്ട് അപകടം ഒഴിവായി- ആർആർടി സംഘാംഗം ജയസൂര്യ

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026