BREAKING NEWS

‘ഉഗാണ്ടൻ വംശജനായ മംദാനിക്ക് ഇന്ത്യയുമായോ ഇന്ത്യൻ സംസ്‌കാരവുമായോ യാതൊരു ബന്ധവുമില്ല, അമേരിക്കയിൽ സ്വന്തം വോട്ട് ബാങ്ക് രാഷ്ട്രീയം വളർത്തുന്നതിനായി ഇസ്ലാം മതമുണ്ടാക്കുവാനുള്ള ശ്രമത്തിലാണ്,  അമ്പലങ്ങളിൽ അയാളെ കാലുകുത്തിക്കരുത്’- അർണബ് ഗോസ്വാമി

· · 1 min read
Share: Copied!

ന്യൂഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് സന്ദർശനത്തിനെതിരെ രംഗത്ത് എത്തിയ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി രം​ഗത്ത്. മംദാനി ഹിന്ദു വിരുദ്ധനാണെന്നും അമേരിക്കയിൽ ഇസ്‌ലാമിക രാഷ്‌ട്രം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അയാളെ അമ്പലത്തിൽ കയറ്റരുതെന്നും അർണബ് ഗോസ്വാമി പറഞ്ഞു.

‘മംദാനിക്ക് ഇന്ത്യയുമായോ ഇന്ത്യൻ സംസ്‌കാരവുമായോ യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ഉഗാണ്ടൻ വംശജനായ മംദാനി അമേരിക്കയിൽ സ്വന്തം വോട്ട് ബാങ്ക് രാഷ്ട്രീയം വളർത്തുന്നതിനായി ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. അമേരിക്കയിലെ സ്വാമിനാരായൺ ക്ഷേത്രം, ഗണേഷ് ക്ഷേത്രം തുടങ്ങിയ ഹിന്ദു ആരാധനാലയങ്ങളിൽ മംദാനിക്ക് പ്രവേശനം നൽകരുത്ല അവിടെ കാലുകുത്തിക്കരുത് ‘- അർണബ് ഗോസ്വാമി പറഞ്ഞു.

അതുപോലെ ആർഎസ്എസ് സാംസ്‌കാരിക ദേശീയത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണെന്നും, എല്ലാ മതവിഭാഗങ്ങളിലെയും ജനങ്ങളുമായി സംവാദങ്ങൾക്ക് സന്നദ്ധമാണെന്നും മോഹൻ ഭാഗവതിന്റെ നേതൃത്വത്തിൽ മതാടിസ്ഥാനത്തിലുള്ള വിവേചനം എതിർക്കപ്പെടുന്നുണ്ടെന്നും അർണബ് പറഞ്ഞു. എത്ര തന്നെ എതിർപ്പുകൾ ഉണ്ടായാലും ന്യൂയോർക്കിലെ ഹിന്ദു സമൂഹവും ജനങ്ങളും മോഹൻ ഭാഗവതിന്റെ പരിപാടികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അർണബ് അവകാശപ്പെട്ടു.

നേരത്തെ മോഹൻ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിലെ പൊതു പരിപാടിക്കെതിരെ മംദാനി രംഗത്ത് എത്തിയിരുന്നു. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ, ഏവർക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയെക്കുറിച്ചാണ് താൻ കണ്ടും കേട്ടും വളർന്നതെന്നും എന്നാൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങളുടെ വളർച്ച ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഭജന കാഴ്ചപ്പാടുകളോട് തനിക്ക് വ്യക്തിപരമായും, തുല്യതയിലും വൈവിധ്യത്തിലും വിശ്വസിക്കുന്ന ന്യൂയോർക്ക് നഗരത്തിന്റെ മേയർ എന്ന നിലയിലും പരിപാടിയോട് കടുത്ത എതിർപ്പാണുള്ളതെന്നും മംദാനി വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടേയും ആഗോള സമ്പർക്ക പരിപാടിയുടേയും ഭാഗമായി ഓഗസ്റ്റ് 29 ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഭാഗവത് ന്യൂയോർക്കിൽ എത്തിയതിന് പിന്നാലെയായിരുന്നു മംദാനി തന്റെ എതിർപ്പ് പരസ്യമാക്കിയത്.

‘മഹാദേവനെ വിളിച്ച് നാരങ്ങ മുറിച്ചു, മഴ നിന്നു’; ബിജെപി എംപിയുടെ അവകാശവാദം , പിന്നാലെ ട്രോളും വിവാദവും; എന്നാൽ പിന്നെ വിലക്കയറ്റം നേരിടാൻ ഒരു നാരങ്ങ കൂടി മുറിക്കെന്ന് കോൺ​ഗ്രസ്

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026