BREAKING NEWS

അമ്മ മാനസിക രോഗി, ജീവിക്കാന്‍ ആണ്‍വേഷം കെട്ടി ലോറിയില്‍ ക്ലീനറായി പെണ്‍കുട്ടി , വഴിയില്‍ വച്ച് ക്രൂരപീഡനത്തിനിരയാക്കി ആണ്‍സുഹൃത്ത്, ഒടുവില്‍ രക്ഷപ്പെട്ടെത്തിയത് പൊലീസിന്റെ മുമ്പില്‍, പ്രതി അറസ്റ്റില്‍

· · 1 min read
Share: Copied!

ഷൊർണൂർ: ജീവിക്കാന്‍ഡ ആണ്‍വേഷം കെട്ടിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ആണ്‍ സുഹൃത്ത്. ഒടുവില്‍ രക്ഷകരായത് റെയില്‍വേ പൊലീസ്.. പ്രതി വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ജൂൺ രണ്ടിന് വയനാട്ടിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. ജീവിതപ്രയാസങ്ങളിൽനിന്ന് രക്ഷതേടി ആൺസുഹൃത്തിനൊപ്പം ആൺവേഷം കെട്ടി ജോലിക്കിറങ്ങിയതാണ് പെൺകുട്ടി. സനോജിനൊപ്പം ക്ലീനറായി മിനിലോറിയിൽ പുറപ്പെട്ട് കോഴിക്കോട്ട് വന്നു. അവിടെ​ ലോഡ്‌ജിൽവെച്ച് പ്രതി ലൈംഗികാതിക്രമം നടത്തി. രക്ഷപ്പെട്ട് ഇറങ്ങിയോടിയ പെൺകുട്ടി സനോജുമായി വീണ്ടും കണ്ടുമുട്ടി പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നു. എന്നാൽ, ലോറി കോട്ടയത്തെത്തിയപ്പോൾ വീണ്ടും ലൈംഗികാതിക്രമമുണ്ടായെന്നാണ് പറയുന്നത്. പിന്നീട് രക്ഷപ്പെട്ട് കോട്ടയം റെയിൽവേ സ്‌റ്റേഷൻ വഴി ട്രെയിനിൽ കയറി ​ഷൊർണൂരിൽ എത്തുകയായിരുന്നു.

ട്രെയിനിന്റെ വാതിൽപ്പടിയിൽ കുട്ടിയുടെ അസ്വാഭാവികമായ യാത്ര ശ്രദ്ധയിൽപ്പെട്ട ​പൊലീസുകാരനാണ് സംഭവങ്ങളുടെ ചുരുളഴിച്ചതെന്ന് റെയിൽവേ പൊലീസ് പറയുന്നു. ആൺകുട്ടിയുടെ വേഷത്തിലായിരുന്നു പെൺകുട്ടി. തിരിച്ചറിയൽ രേഖയുൾപ്പെടെ കാണിച്ചപ്പോഴാണ് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. ജീവിതപ്രയാസങ്ങളിൽനിന്ന് രക്ഷതേടിയാണ് ആൺവേഷം കെട്ടിയതെന്ന് പൊലീസിനോട് പറഞ്ഞു.

മാനസികരോഗിയായ അമ്മ മാത്രമാണുള്ളത്. അമ്മയുടെ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ ആൺ​വേഷത്തിൽ തൊഴിൽതേടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയിപ്പോൾ ചെൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026