BREAKING NEWS

ചോറിൽ നിന്ന് പാറ്റയെയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക്കും കിട്ടി, കോഴിക്കറിയിലാണെങ്കില്‍ തൂവലും ചോരയും, മെസ് ഫീസായി വാങ്ങുന്നത് 80,000 രൂപ, ചോദ്യം ചെയ്താല്‍ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറക്കും, മൈസൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

· · 1 min read
Share: Copied!

തെലങ്കാന: മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ദുരിതത്തില്‍. 5 കോളേജുകളിൽ നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന പരാതിയുമായി വിദ്യാർഥികൾ. ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നൽകുന്നത് കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ്. കോഴിക്കറിയിൽ തൂവലും ചോരയും അടക്കും ഉണ്ടാകും. കഴിഞ്ഞ ദിവസം ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കിട്ടി.

ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ സ്വീകരിക്കും. ഇന്റേണൽമാർക്ക് കട്ട് ചെയ്യുകയും സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയുകയും ചെയ്യും. കോളേജുകളുമായി ഒത്തുകളിക്കുകയാണ് ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാർത്ഥികളെ സംഘടിപ്പിച്ചു നൽകുന്നതിന് പ്രതിഫലമായി കോളേജുകൾ ഭക്ഷണം ഇവരിൽ നിന്നുമാണ് വാങ്ങുന്നത്. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് 5 കോളേജുകൾക്കാണ് ഭക്ഷണം എത്തിക്കുന്നത്. കോമൺ മെസ്സിലെ സാഹചര്യം അതിദയനീയമാണ്. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പരാതിപ്പെട്ടാലും എല്ലാം പഴയ പടി തന്നെ ആയിരിക്കും. അതേസമയം മെസ്സ് നടത്തുന്നത് മലയാളികളാണ്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026