PRAVASI

ദുബായിലെ മോര്‍ച്ചറിയില്‍ ആരും തിരിഞ്ഞുനോക്കാതെ മലയാളിയുടെ മൃതദേഹം, ബന്ധുക്കളെ തെരഞ്ഞ് സുഹൃത്തുക്കള്‍, ആരും എത്തിയില്ല

· · 1 min read
Share: Copied!

ദുബായ്: മോര്‍ച്ചറിയില്‍ ആരും അവകാശപ്പെടാനില്ലാതെ മലയാളി. മുപ്പത് വര്‍ഷത്തിലേറെയായി ദുബായ് പോലീസില്‍ സേവനം അനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ഇതുവരെ ഉറ്റവരെത്തിയില്ല. മുപ്പത് വര്‍ഷത്തിലേറെയായി ദുബായ് പോലീസില്‍ സേവനം അനുഷ്ഠിച്ച തിരുവനന്തപുരം വെള്ളറട സ്വദേശി വിജയൻ മാത്യു തോമസിന്‍റെ (61) മൃതദേഹമാണ്​ ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്​.

അവകാശികളെത്തിയാൽ മാത്രമേ​ മൃതദേഹം വിട്ടുനൽകുകയുള്ളു. അതിനാല്‍, ഇദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ ബന്ധുക്കളെ തേടാനുള്ള ശ്രമത്തിലാണ്. 13 വർഷത്തിലേറെയായി വിജയൻ നാട്ടിൽ പോയിട്ടെന്ന്​ സഹപ്രവർത്തകർ പറഞ്ഞു. ബന്ധുക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നില്ല.

ഒരുമാസം മുന്‍പ് ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹത്തിന്‍റെ വിസ കാൻസൽ ചെയ്തിരുന്നു. എന്നാല്‍, നാട്ടിലേക്ക് മടങ്ങിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍​ പറഞ്ഞു. ദുബായ് പോലീസിലെ കുക്കായിരുന്നു വിജയൻ. ബന്ധുക്കളെ സംബന്ധിച്ച്​ വിവരം ലഭിക്കുന്നവർ +971 55 294 5937 എന്ന നമ്പറിൽ ബന്ധപ്പെടണം.

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
25 Oct 2026
BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026