CINEMA

മലയാളത്തിലെ ആദ്യത്തെ എഐ പവേര്‍ഡ് ലിറിക്കല്‍ സോങ്; “PDC അത്ര ചെറിയ ഡിഗ്രി അല്ല” യുടെ ലിറിക്കല്‍ സോങ് പുറത്തിറങ്ങി

· · 1 min read
Share: Copied!

റാഫി മതിര സംവിധാനം ചെയ്ത കാംപസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല” യുടെ എഐ പവേര്‍ഡ് ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. ഇഫാര്‍ ഇന്‍റര്‍നാഷണലിന്‍റെ ഇരുപതാമത്തെയും കാംപസ് കഥ പറയുന്നതുമായ സിനിമ ബയോ ഫിക്ഷണല്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും സിനിമയുടെ ചേരുവകകൾ ചേർത്ത് പ്രേക്ഷകർക്കായി ഒരുക്കിയതാണ്‌ ഈ ചിത്രം.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചത് നിര്‍മ്മാതാവ് കൂടിയായ റാഫി മതിര തന്നെയാണ്‌. 2023ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2023ല്‍ ഉടല്‍ ഫെയിം രതീഷ് രഘു നന്ദന്‍ – ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന PDC ഏപ്രില്‍ മാസം തിയറ്ററുകളിലെത്തും.

സിദ്ധാര്‍ത്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ യുവമുഖങ്ങള്‍ക്ക് പുറമേ ജോണി ആന്‍റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, എസ്. ആശ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ്‌ ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്താം ക്ലാസ് പഠനം കഴിഞ്ഞയുടന്‍ കോളജില്‍ പഠിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് പ്രീ ഡിഗ്രിക്കാര്‍. ആദ്യപ്രാവശ്യം പത്താം ക്ലാസില്‍ പരാജയപ്പെടുകയും പിന്നെ വിജയിക്കുകയും ചെയ്തവരോ മാര്‍ക്ക് കുറഞ്ഞവരോ സയന്‍സ് സ്ട്രീമില്‍ കോളജില്‍ അഡ്മിഷന്‍ കിട്ടാത്തവരോ ഒക്കെ അക്കാലത്ത് ആശ്രയിച്ചിരുന്നത് പാരലല്‍ കോളജുകളെ ആയിരുന്നു.

കൊല്ലം ജില്ലയിലെ ട്രിനിറ്റി കോളജ് എന്ന റസിഡന്‍ഷ്യല്‍ പാരലല്‍ കോളജില്‍ 1996 – 98 കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് താമസിച്ചുപഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ ഇടുങ്ങിയ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നുവന്ന ചെറുപ്പക്കാരുടെ കലാലയജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം സിനിമയില്‍ ചര്‍ച്ചയാകുന്നു.

26 വര്‍ഷങ്ങള്‍ക്കുശേഷം വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൗഹൃദം പുതുക്കുന്ന കൂട്ടുകാര്‍. അവരില്‍ ഒരാളായ ജോസഫ് മാത്യുവും ഭാര്യയും ഒരു ഊരാകുടുക്കില്‍ പെടുന്നതും ഒരൊറ്റ ദിവസം കൊണ്ട് കൂട്ടുകാര്‍ പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെയും കുടുംബത്തെയും ആ ഊരാകുടുക്കില്‍ നിന്ന് രക്ഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

ഉണ്ണി മടവൂരിന്‍റെ മനോഹരമായ ഛായാഗ്രഹണം, റോണി റാഫേലിന്‍റെ മനസിനിണങ്ങുന്ന പശ്ചാത്തല സംഗീതം, ഫിറോസ്‌ നാഥ്‌ ഒരുക്കിയ വ്യത്യസ്ത കാറ്റഗറികളിലുള്ള നാല് ഗാനങ്ങള്‍, സജിത്ത് മുണ്ടയാടിന്‍റെ കലാസംവിധാനം, മനോജ്‌ ഫിഡാക്കിന്‍റെ ത്രസിപ്പിക്കുന്ന കോറിയോഗ്രഫി, വിപിന്‍ മണ്ണൂരിന്‍റെ കിറുകൃത്യമായ എഡിറ്റിങ് എന്നിവയുടെ മികച്ച റിസൽട്ട് ചിത്രത്തിന്‍റെ മേക്കിങ് ക്വാളിറ്റിയിൽ പ്രകടമാകും.

റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ക്ക് ഫിറോസ്‌ നാഥ്‌ സംഗീതം നല്‍കുന്നു. കെ.എസ്. ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ്‌ നാഥ്‌, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സൗണ്ട് മിക്സിങ് ഹരികുമാര്‍, ഇഫക്ട്സ് ജുബിന്‍ രാജ്. പരസ്യകല മനു ഡാവിന്‍സി. സ്റ്റില്‍സ് ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മോഹന്‍ (അമൃത), മേക്കപ്പ് സന്തോഷ്‌ വെണ്‍പകല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്. സഹ സംവിധായകര്‍ ആഷിക് ദില്‍ജീത്, സഞ്ജയ്‌ ജി.കൃഷ്ണന്‍. സംവിധാന സഹായികള്‍ വിഷ്ണു വര്‍ദ്ധന്‍, നിതിന്‍, ക്രിസ്റ്റി, കിരണ്‍ ബാബു. വിതരണം ഡ്രീം ബിഗ്‌ ഫിലിംസ്.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026